അത്യന്തം ആവേശം നിറഞ്ഞ യുവേഫ സൂപ്പർ കപ്പ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയ്‌ക്ക് കിരീടം. ഗ്രീസിലെ പിരാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെവിയ്യയെ 5-4ന് തോൽപ്പിച്ചാണ് സിറ്റി കിരീടത്തിൽ മുത്തമിട്ടത്. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം സമനിലയിലായതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഇത് ആദ്യമായാണ് യുവേഫ സൂപ്പർ കപ്പ് കിരീടം സിറ്റി സ്വന്തമാക്കുന്നത്.
UEFA SUPER CUP WINNERS 2023! 🎉 pic.twitter.com/cdtjEtxNYL
— Manchester City (@ManCity) August 16, 2023
“>
പൊനാൽറ്റി ഷൂട്ടൗട്ടിലെ ആദ്യ ഒമ്പത് കിക്കുകളും ഗോളായെങ്കിലും സെവിയ്യയുടെ നെമഞ്ജ ഗുഡെൽജിന്റെ കിക്ക് ക്രോസ്ബാറിൽ തട്ടി പുറത്തേയ്‌ക്ക് പോയതൊടെ സിറ്റി വിജയം ഉറപ്പിക്കുകയായിരുന്നു. 25ാം മിനിറ്റിൽ യൂസഫ് എൻ-നെസിരിയിലൂടെ സെവിയ്യ ലീഡ് നേടിയെങ്കിലും 63-ാം മിനിറ്റിൽ 21-കാരനായ കോൾ പാമറിന്റെ ഹെഡറിലൂടെ സിറ്റി സമനില പിടിച്ചു.
ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ ലീഗ് ജേതാക്കളും നേർക്കുന്നേർ വന്നപ്പോൾ ചാമ്പ്യൻസ്‌ലീഗിനൊപ്പം സൂപ്പർകപ്പും നേടാൻ പെപ് ഗ്വാർഡിയോളയുടെ സംഘത്തിന് കഴിഞ്ഞു. കമ്മ്യൂണിറ്റി ഷീൽഡിൽ ആഴ്‌സണലിനോട് തോറ്റെങ്കിലും പ്രീമിയർ ലീഗിലെ ആദ്യമത്സരത്തിൽ തകർപ്പൻ ജയത്തോടെയാണ് സിറ്റി തിരിച്ചു വന്നത്.
Comments