തുടര്‍ച്ചയായി അവസരം ലഭിച്ചിട്ടും അത് വിനിയോഗിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണെ രൂക്ഷമായി വിമര്‍ശിച്ച് പാകിസ്താന്റെ മുന്‍താരം ഡാനിഷ് കനേരിയ. വിന്‍ഡീസ് പരമ്പരയില്‍ സഞ്ജുവിന് ആവശ്യത്തിന് അവസരം ലഭിച്ചുവെന്നും എന്നാല്‍ അത് മുതലാക്കാന്‍ മലയാളി താരത്തിനായില്ലെന്നും കനേരിയ പറഞ്ഞു. സഞ്ജുവിനെ പലപ്പോഴും ഏറെ പിന്തുണച്ചിട്ടുള്ളതും മലയാളി താരത്തിനായി നിരവധി തവണ വാദിച്ചയാളുമാണ് കനേരിയ.
‘സഞ്ജുവിനെക്കുറിച്ച് ഇങ്ങനെ പറയേണ്ടി വരുന്നതില്‍ സങ്കടമുണ്ട്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ സഞ്ജുവിന് ആവശ്യത്തിന് അവസരം ലഭിച്ചിട്ടുണ്ട്. പക്ഷെ അത് വിനിയോഗിക്കാന്‍ അവന് സാധിച്ചില്ല. അത് അവന്റെ മാത്രം കുറ്റമാണ്’.
‘സെലക്ടര്‍മാരെയോ മറ്റാരെയെങ്കിലുമോ കുറ്റം പറയാനാവില്ല. സഞ്ജുവിന്റെ മാത്രം തെറ്റാണത്. സ്വയം വഞ്ചിക്കുകയാണ് അവന്‍ ചെയ്യുന്നത്. ഏറെക്കാലം പുറത്തുനിന്ന ശേഷമാണ് അവന്‍ മടങ്ങിവന്നത്. അതുകൊണ്ടുതന്നെ അവസരം മുതലാക്കണമായിരുന്നു’ -കനേരിയ പറഞ്ഞു.
അഞ്ച് മത്സര ടി20 പരമ്പരയില്‍ മൂന്ന് മത്സരത്തിലാണ് സഞ്ജു ബാറ്റുചെയ്തത്. 12, 7, 13 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോര്‍. പല ഇന്നിംഗ്‌സിലും അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് വിക്കറ്റ് വലിച്ചെറിഞ്ഞ താരത്തിന്റെ ഇന്ത്യ ടീമിലെ ഭാവിയും തുലാസിലാണ്.
അയര്‍ലാന്‍ഡ് പര്യടനമാണ് ഇനി താരത്തിന് മുന്നിലുള്ള ആകെയുള്ള പിടിവള്ളി.
Comments