കണ്ണൂർ: മകളെ വിവാഹം ചെയ്ത് നൽകിയില്ലെന്ന് പറഞ്ഞ് പിതാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. കണ്ണൂർ പെരിങ്ങോത്ത് ഇന്ന് പുലർച്ചെയായിരുന്നു കൊലപാതക ശ്രമം. ഭാര്യയുടെ കൺമുന്നിലിട്ടാണ് യുവാവ് തുരുതുരാ വെട്ടിയത്. ഇരിക്കൂർ മാമാനം സ്വദേശി രാജേഷിനെയാണ് യുവാവ് ആക്രമിച്ചത്. പരിക്കേറ്റ രാജേഷ് ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ രണ്ടിനായിരുന്നു അക്രമം. രാജേഷിനെ വീട്ടിൽ കയറി വെട്ടിയ പ്രതി അക്ഷയിയെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ മുതൽ പ്രതിക്കായുളള തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. കണ്ണൂർ സിറ്റി പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പെരിങ്ങോം പോലീസിന് കൈമാറി.
Comments