കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് അർജെന്റൈയ്ൻ സൂപ്പർതാരം കൂടിയെത്തുന്നു.് അർജന്റൈൻ താരമായ ഗുസ്താവോ ബ്ലാങ്കോ ലെഷുകിനെ കൊമ്പൻമാർ ടീമിലെത്തിക്കുന്നത്. നിലവിൽ സ്പാനിഷ് ക്ലബ്ബായ എസ്ഡി ഐബറിന് വേണ്ടി കളിക്കുന്ന ഗുസ്താവോയ്‌ക്കായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് ബിഡ് സമർപ്പിച്ചു. ഐബർ വിട്ട് സൂപ്പർതാരം കേരളത്തിലെത്തുമെന്ന വാർത്തകൾ സജീവമാണ്.
ട്രാൻസ്ഫർ മാർക്കറ്റിൽ 6.4 കോടി ഇന്ത്യൻ രൂപയാണ് താരത്തിന്റെ മാർക്കറ്റ് മൂല്യം. നിലവിൽ 2024 ജൂൺ വരെ ഐബറിൽ കരാറുളള താരത്തെ ടീമിലെത്തിക്കണമെങ്കിൽ വലിയ ട്രാൻസ്ഫർ ഫീ നൽകേണ്ടി വരും. ഈ തുക നിലവിലെ സാഹചര്യത്തിൽ മുടക്കാൻ ബാസ്റ്റേഴ്‌സിന് മുടക്കാൻ സാധിക്കുമോ എന്നതിൽ സംശയമാണ്.
അതിനാൽ തന്ത്രപ്രധാനമായ നീക്കത്തിലൂടെ മാത്രമേ താരത്തെ ടീമിലെത്തിക്കാൻ സാധിക്കുകയുള്ളൂ.
മുന്നേറ്റനിര താരമായ ലെഷുക് വിവിധ ക്ലബ്ബുകൾക്കായി 303 മത്സരങ്ങൾക്ക് വേണ്ടി ബൂട്ടണിഞ്ഞു. ഈ മത്സരങ്ങളിൽ 63 തവണ വലകുലുക്കിയ അദ്ദേഹം 23 അസിസ്റ്റുകളും സ്വന്തമാക്കി. ലാലിഗ 2 വിൽ 135 കളികളിൽ 14 ഗോളുകളും നേടിയിട്ടുണ്ട് താരം.
Comments