ലോകം ചർച്ച ചെയ്യുന്നത് ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3യെ കുറിച്ചാണ്. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നും ലാൻഡർ വിജയകരമായി വേർപെടുത്തിയതോടെഓരോ ഇന്ത്യൻ പൗരനും ആഹ്ലാദത്തിലാണ്. ചന്ദ്രനിലേക്ക് പേടകം കൂടുതൽ അടുക്കും തോറും രാജ്യത്തെ ഓരോ പൗരന്റെയും സ്വപ്നം വാനോളം ഉയരുകയാണ്. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നും ലാൻഡർ വിജയകരമായി വേർപെട്ടുവെന്ന് ഐഎസ്ആർഒ സ്ഥിരീകരിച്ചതോടെ നിരവധി ആളുകളാണ് തങ്ങളുടെ സന്തോഷം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്നത്.
എക്‌സ് ഉപയോക്താക്കളിൽ ചിലർ ഐഎസ്ആർഒയ്‌ക്ക് ആശംസകൾ അറിയിച്ചു. ഇന്ത്യൻ അഡിമിനിസ്‌ട്രേറ്റീവ് ഓഫീസർ സോണാൽ ഗോയൽ പങ്കുവെച്ചത് പ്രതീക്ഷയുടെ വാക്കുകളായിരുന്നു. ചന്ദ്രനിൽ പ്രതീക്ഷയുടെ ചുവടുകൾ വെയ്‌ക്കുന്നതിന് ആകാശം ഒരു തടസ്സമേയല്ല എന്ന് പറയുന്നത് ശരിയാണ്. വിക്രം ലാൻഡർ പേടകത്തിൽ നിന്നും വിജയകരമായി വേർപെട്ട് പാത തുടരുമ്പോൾ അഭിന്ദനങ്ങൾ. -എന്നായിരുന്നു അദ്ദേഹം കുറിച്ചത്.
‘ചന്ദ്രയാൻ-3 വിക്രം ലാൻഡർ ബഹിരാകാശ പേടകത്തിൽ നിന്നും വിജയകരമായി വേർപെട്ടു. ചരിത്രം സൃഷ്ടിക്കുന്നതിനായുള്ള ഓഗസ്റ്റ് 23-ന് കാത്തിരിക്കുന്നു.’-എന്നായിരുന്നു മറ്റൊരു ഉപയോക്താവ് കുറിച്ചത്. ചന്ദ്രയാൻ ദൗത്യത്തിൽ ലാൻഡർ മൊഡ്യൂളിനെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നും വിജയകരമായി വേർപെടുത്തിയത് ഓരോ ഇന്ത്യൻ പൗരനും അഭിമാന നിമിഷമെന്ന് മറ്റൊരു ഉപയോക്താവ് പറഞ്ഞു. ഇങ്ങനെ നീളുന്നു സ്വപ്‌നസാക്ഷാത്കാരത്തിന്റെ പോസ്റ്റുകൾ.
Comments