ആധാർ കാർഡില്ലാതെ ഒന്നും കഴിയില്ലെന്ന അവസ്ഥയാണിപ്പോൾ. സുപ്രധാന തിരിച്ചറിയൽ രേഖയായി മാറിയ ആധാർ കാർഡ് അബദ്ധവശാൽ നഷ്ടപ്പെട്ടാൽ പിന്നെ പൊല്ലാപ്പാണ്. എങ്കിൽ ഇനി ആ ആശങ്ക വേണ്ട, ലളിതമായി ഡ്യുപ്ലിക്കേറ്റ് ആധാറിനായി അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കാവുന്നതാണ്. ആധാർ നമ്പറും രജിസ്റ്റേർഡ് മൊബൈൽ നമ്പരും മാത്രമാണ് ഡ്യുപ്ലിക്കേറ്റ് ആധാറിന് ആവശ്യമായിട്ടുള്ളത്.
ഓൺലൈനായി ആധാർ ലഭിക്കുന്നതിനായി
* http://myaadhaar.uidai.gov.in./ സന്ദര്‍ശിക്കുക
* ഡൗണ്‍ലോഡ് ആധാര്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
*ആധാര്‍ നമ്പര്‍ നല്‍കുക
*കാപ്‌ചെ കോഡ് രേഖപ്പെടുത്തുക
*മൊബൈല്‍ നമ്പറില്‍ വന്ന ഒടിപി നല്‍കി സബ്മിറ്റ് അമര്‍ത്തുക
*പിഡിഎഫ് ഫോര്‍മാറ്റില്‍ ഇ- ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
എംആധാര്‍ ആപ്പ് വഴിയും ഇ ആധാറിന് അപേക്ഷിക്കാവുന്നതാണ്
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് എംആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ആധാര്‍ നമ്പറും ബയോമെട്രിക്‌സ് വിവരങ്ങളും നല്‍കി സൈന്‍ ഇന്‍ ചെയ്യുക. തുടർന്ന് എംആധാറില്‍ ക്ലിക്ക് ചെയ്യുക. ഇ- ആധാറില്‍ ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പറില്‍ വന്ന ഒടിപി നല്‍കുക. സബ്മിറ്റ് അമര്‍ത്തിയ ശേഷം പിഡിഎഫ് ഫോര്‍മാറ്റില്‍ ഇ- ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
50 രൂപ നല്‍കി ഓണ്‍ലൈനായി ആധാര്‍ കാര്‍ഡിനെ പിവിസി കാര്‍ഡ് ആക്കി മാറ്റാം
ആധാര്‍ കാര്‍ഡില്‍ നിന്ന് വ്യത്യസ്തമായി പിവിസി കാര്‍ഡ് കൂടുതല്‍ സുരക്ഷിതമാണ്. കൃത്രിമം കാണിക്കുന്നത് തടയാന്‍ ശേഷിയുള്ള ക്യുആര്‍ കോഡ് സാങ്കേതികവിദ്യയോടെയാണ് പിവിസി കാര്‍ഡ്. ഡിജിറ്റല്‍ ഒപ്പോട് കൂടിയ ക്യുആര്‍കോഡിനൊപ്പം ചിത്രവും മറ്റു ഡെമോഗ്രാഫിക് വിശദാംശങ്ങളും ഉള്‍പ്പെടുന്നു.
http://myaadhaar.uidai.gov.in./ സന്ദര്‍ശിച്ച് മൈ ആധാര്‍ ടാബില്‍ ക്ലിക്ക് ചെയ്യുക. തുടർന്ന് ഓര്‍ഡര്‍ ആധാര്‍ പിവിസി കാര്‍ഡിലേക്ക് പോയി ഓര്‍ഡര്‍ നൗവില്‍ ക്ലിക്ക് ചെയ്യുക. ആധാര്‍ നമ്പറും കാപ്‌ചെയും നല്‍കുക. മൊബൈല്‍ നമ്പറും മേല്‍വിലാസവും നല്‍കുക. മൊബൈല്‍ നമ്പറില്‍ വന്ന ഒടിപി നല്‍കുക. ഒടിപി നല്‍കിയ ശേഷം വെരിഫൈ ചെയ്യുക. 50 രൂപ ഫീസ് നല്‍കി നടപടികള്‍ പൂര്‍ത്തിയാക്കുക. 15 ദിവസത്തിനകം പിവിസി ആധാര്‍ കാര്‍ഡ് വീട്ടിലെത്തും.
Comments