കേന്ദ്രത്തിന്‍റെ ഓണസമ്മാനം; കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു; ട്രെയിന്‍ സമയങ്ങളിൽ മാറ്റം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കേന്ദ്രത്തിന്‍റെ ഓണസമ്മാനം; കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു; ട്രെയിന്‍ സമയങ്ങളിൽ മാറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2023, 05:30 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഓണം അവധിയിലെ തിരക്ക് പരി​ഗണിച്ചുള്ള പ്രത്യേക തീവണ്ടികൾ സര്‍വീസ് നടത്തും. വീക്ക്‌ലി ട്രെയിനുകൾ സ്ഥിരപ്പെടുത്താനും തീരുമാനമായി. ഇതേത്തുടർന്ന് ട്രെയിനിന്റെ സമയങ്ങളിൽ മാറ്റമുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു.

ഓണക്കാലത്ത് നാഗര്‍കോവിലില്‍ നിന്ന് കോട്ടയം, കൊങ്കണ്‍ വഴി പനവേലിലേക്ക് പ്രത്യേക തീവണ്ടി സര്‍വീസ് നടത്താൻ തീരുമാനിച്ചു. നാഗര്‍കോവിലില്‍ നിന്ന് 22, 29, സെപ്റ്റംബര്‍ 5 തീയതികളില്‍ പകല്‍ 11.35-ന് പുറപ്പെടുന്ന തീവണ്ടി (നമ്പര്‍ 06071) പിറ്റേന്ന് രാത്രി 10.45-ന് പനവേലിലെത്തും. പനവേലില്‍ നിന്ന് 24, 31, സെപ്റ്റംബര്‍ 7 തീയതികളില്‍ പുലര്‍ച്ചെ 12.10-ന് മടക്കയാത്ര ആരംഭിക്കുന്ന തീവണ്ടി (06072) പിറ്റേന്ന് രാവിലെ 10-ന് തിരുവനന്തപുരത്തെത്തും. ഈ വണ്ടികളില്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് (16307) ട്രെയിനിന്റെ സമയം ഞായറാഴ്ച (ഓഗസ്റ്റ് 20) മുതല്‍ മാറും. നിലവിൽ ഉച്ചയ്‌ക്ക് ശേഷം 2.50 ഓടെ ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ഈ ട്രെയിന്‍ 20 മുതല്‍ 3.50നാകും പുറപ്പെടുക. എറണാകുളം ജങ്ഷനില്‍ ഇത് 5.20 ഓടെയാകും എത്തി ചേരുക. ഷൊര്‍ണ്ണൂരില്‍ 7.47നും എത്തിച്ചേരും.

എറണാകുളം വേളാങ്കണ്ണി ബൈവീക്ക്ലി, കൊല്ലം-തിരുപ്പതി ബൈവീക്ക്ലി ട്രെയിനുകള്‍ക്ക് റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കി. പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് തിരുനെൽവേലിയിൽ നിന്ന് തുത്തൂക്കുടിയിലേക്ക് നീട്ടാനും ഉത്തരവായി.

എറണാകുളത്തു നിന്നു തിങ്കള്‍, ശനി ദിവസങ്ങളിലാണ് വേളാങ്കണ്ണി സര്‍വീസ്. ചൊവ്വ, ഞായര്‍ ദിവസങ്ങളിലാണ് തിരിച്ചുള്ള സര്‍വീസ്. എന്നാൽ ഏതാനും വര്‍ഷങ്ങളായി സ്‌പെഷലായി ഈ ട്രെയിന്‍ ഓടുന്നുണ്ട്. 06361 എന്ന നമ്പറില്‍ ഓടിയിരുന്ന ഈ ട്രെയിന്‍ സ്ഥിരമാക്കിയതോടെ 16361 എന്ന നമ്പറിലേക്ക് മാറി. ഉച്ചയ്‌ക്കു 12.35ന് പുറപ്പെടുന്ന ഈ ട്രെയിന്‍ പിറ്റേദിവസം രാവിലെ 5.50ന് വേളാങ്കണ്ണിയില്‍ എത്തും. തിരിച്ച് വൈകീട്ട് 6.30 ഓടെ 16362 എന്ന നമ്പറില്‍ വേളങ്കണ്ണിയില്‍ നിന്ന് പുറപ്പെടും. പിറ്റേന്ന് ഉച്ചയ്‌ക്ക് 12 മണിയോടെ എറണാകുളത്തെത്തും.

തിരുപ്പതി-കൊല്ലം ബൈവീക്ക്ലി ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് യാത്ര. മടക്ക ട്രെയിന്‍ ബുധന്‍, ശനി ദിവസങ്ങളിലും സര്‍വീസ് നടത്തും. തിരുപ്പതിയില്‍ നിന്നു ഉച്ചയ്‌ക്കു 2.40ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.20ന് കൊല്ലത്ത് എത്തും. കോട്ടയം, തൃശൂര്‍, പാലക്കാട്, സേലം വഴിയാണു സര്‍വീസ്. മടക്കട്രെയിന്‍ കൊല്ലത്ത് നിന്നു രാവിലെ 10ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.20ന് തിരുപ്പതിയിലെത്തും. രണ്ട് ട്രെയിനുകളും സര്‍വീസ് ആരംഭിക്കുന്ന തീയതി റെയില്‍വേ വൈകാതെ പ്രഖ്യാപിക്കും.

നിലവിൽ തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്‌സ്പ്രസിന് (16629/16630) പട്ടാമ്പിയില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കൊച്ചുവേളി-ഛണ്ഡീഗഢ് സമ്പര്‍ക്രാന്തി ബൈവീക്കിലി എക്‌സ്പ്രസിന് (12217/12218) തിരൂരിലും സ്റ്റോപ്പ് അനുവദിച്ചു. തിരുനല്‍വേലി-ജാംനഗര്‍ ബൈവീക്കിലി എക്‌സ്പ്‌സിനും (19577/19578) തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. തിരുനല്‍വേലി-ഗാന്ധിധാം വീക്കിലി ഹംസഫര്‍ എക്‌സ്പ്രസിന് (20923/20924) കണ്ണൂരില്‍ സ്റ്റോപ്പുണ്ടാകും. യശ്വന്ത്പുര്‍-കൊച്ചുവേളി എസി വീക്കിലി എക്‌സ്പ്രസ് (22677/22678) തിരുവല്ലയില്‍ സ്റ്റോപ്പുണ്ടാവും.

എറണാകുളം-ഹാതിയ വീക്കിലി എക്‌സ്പ്രസിന് (22837/22838) ആലുവയില്‍ സ്റ്റോപ്പ് അനുവദിച്ചു. ചെന്നൈ എഗ്‌മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസിന് (16127/16128) പരവൂരില്‍ സ്റ്റോപ്പുണ്ടാകും. മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസിന് (16649/16650) ചെറുവത്തൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. തിരുനല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസിന് (16791/16792) തേന്മമയില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം-നിസാമുദ്ദീന്‍ വീക്കിലി എക്‌സ്പ്രസിന് (22653/22654) ചങ്ങനാശ്ശേരിയില്‍ സ്റ്റോപ്പുണ്ടാകും. കൊച്ചുവേളി-ലോക്മാന്യതിലക് ഗരീബ്‌രഥ് ബൈവീക്കിലി ട്രെയിനിന് (12202/12201) ചങ്ങനാശ്ശേരിയില്‍ സ്‌റ്റോപ്പ് അനുവദിച്ചു.

Tags: TRAIN SERVICE
Share
Tweet
SendShare

More News from this section

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

Latest News

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies