പാലക്കാട്: ലക്ഷങ്ങൾ വിലമതിക്കുന്ന കടൽ കുതിരകളുമായി ചെന്നൈ സ്വദേശി അറസ്റ്റിൽ. ചെന്നൈ സ്വദേശി ഏഴിൽ സത്യ അരശനെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. പാലക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. പ്രതിയിൽ നിന്നും 96 കടൽ കുതിരകളുടെ അസ്ഥികൂടവും കണ്ടെത്തി. കടൽക്കുതിരകളെ ഒരു ബോക്‌സിലിട്ട് സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനം വരുപ്പ് ഇയാളെ പിടികൂടിയത്. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കടൽ ജീവിയാണ് കടൽ കുതിര. ഇവയുടെ ആൺ വർഗമാണ് പ്രസവിക്കുന്നത്. 35 സെന്റീമീറ്റർ വരെ വലുപ്പം വെക്കുന്ന ഇവയ്‌ക്ക് ലക്ഷങ്ങളാണ് വിലവരുന്നത്. പ്രധാനമായും ലഹരി മരുന്ന് നിർമ്മാണങ്ങൾക്കായാണ് ഇവയെ ഉപയോഗിക്കുന്നത്.
Comments