ഡൽഹി: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ലഡാക്ക് യാത്ര ഇന്ത്യക്കുണ്ടായ വികസനത്തിന്റെ കഥ പറയുന്നുവെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. ഒരു പുല്ലുപോലും ലഡാക്കിൽ വളരില്ലെന്ന് നെഹ്റു പറഞ്ഞിരുന്നു. എന്നാൽ മോദി സർക്കാരിന്റെ കീഴിൽ ലഡാക്ക് വികസിച്ചു. മികച്ച റോഡുകൾ വന്നു, അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമായി. രാഹുൽ ഗാന്ധി നടത്തുന്ന ലഡാക്ക് യാത്ര നെഹ്റുവിന്റെ കാലം മുതൽ മോദിയുടെ കാലം വരെയുള്ള ഇന്ത്യയുടെ വികസനത്തിന്റെ കഥയാണ് പറയുന്നതെന്ന് അമിത് മാളവ്യ ചൂണ്ടിക്കാണിച്ചു. ഇന്ത്യൻ പാർലമെന്റിൽ ജവഹർലാൽ നെഹ്റു നടത്തിയ പ്രസംഗം ചൂണ്ടിക്കാണിച്ചാണ് മാളവ്യയുടെ വിമർശനം.
‘രാഹുൽ ഗാന്ധിയുടെ ലഡാക്കിലേക്കുള്ള യാത്ര, അദ്ദേഹത്തിന്റെ മുത്തച്ഛൻ ജവഹർലാൽ നെഹ്‌റു മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദി വരെ നീണ്ടു നിൽക്കുന്ന ഇന്ത്യയുടെ വികസനത്തിന്റെ കഥ പറയുന്നു. ലഡാക്കിൽ ഒരു പുല്ലുപോലും വളരില്ലെന്ന് ഇന്ത്യൻ പാർലമെന്റിൽ നെഹ്‌റു പറഞ്ഞിരുന്നു. അതും ഒന്നല്ല രണ്ടുതവണ. 1959 ആഗസ്ത് 31-നും 1959 സെപ്തംബർ 10-നും രണ്ട് തവണ അദ്ദേഹം ഈ പ്രസ്താവന നടത്തി’.
Rahul Gandhi’s trip to Ladakh, among other things, tells the story of India’s development from his great grand father Jawaharlal Nehru to Prime Minister Modi.
Nehru had infamously told the Indian Parliament, not once but twice, that Ladakh is sterile, barren and not even a blade… pic.twitter.com/xSxTZFQ9cO
— Amit Malviya (@amitmalviya) August 19, 2023
‘കോൺഗ്രസിനും നെഹ്‌റുവിയൻ ലോകവീക്ഷണത്തിനും വിട്ടുകൊടുത്താൽ ലഡാക്ക് അവികസിതവും ദരിദ്രവുമായ ഒരു പ്രദേശമായി മാറിയിരുന്നു. എന്നാൽ, പ്രധാനമന്ത്രി മോദിയുടെയും കേന്ദ്രസർക്കാരിന്റെയും ശ്രമങ്ങൾ ലഡാക്കിനെ മാറ്റിമാറിച്ചു. ഇന്ന് മികച്ച അടിസ്ഥാന സൗകര്യങ്ങളും റോഡുകളും ലഡാക്കിലുണ്ട്. രാഹുൽ ഗാന്ധിക്ക് തന്റെ കോർപ്പറേറ്റ് ‘സുഹൃത്തുക്കളെ’ സംരക്ഷിക്കാനും തന്റെ വിദേശ കൂട്ടാളികളെ ആകർഷിക്കാനും ലഡാക്കിന് സാധിക്കുന്നു’- അമിത് മാളവ്യ ട്വിറ്ററിൽ കുറിച്ചു.
Comments