ഗാന്ധിനഗർ: ആഗോള ആരോഗ്യ മേഖലയിലെ സംയോജനം ലക്ഷ്യമിട്ടുകൊണ്ടുള്ള ‘ഡിജിറ്റൽ ഹെൽത്ത്’ പദ്ധതി ജി 20യുടെ ഭാഗമായുളള ആരോഗ്യമന്ത്രിമാരുടെ യോഗത്തിൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രി കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് സന്നിഹിതനായിരുന്നു.
‘ ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷ സ്ഥാനം ഒരു ദേശീയ ഡിജിറ്റൽ ഹെൽത്ത് സംവിധാനം വികസിപ്പിച്ചെടുത്തു. സങ്കേതികപരമായുളള ആരോഗ്യരംഗത്തെ ഇടപെടലുകളുടെ കൂടിച്ചേരൽ പരസ്പരമുളള പ്രവർത്തനത്തിലൂടെ വികസിക്കും. ഇത് ആരോഗ്യ മേഖലയിലെ സമീപകാല നേട്ടങ്ങൾ വർദ്ധിപ്പിക്കുകയും ആരോഗ്യ മേഖലയിലെ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. ആരോഗ്യരംഗത്ത് പരസ്പര ഉത്തരവാദിത്തം ശക്തിപ്പെടുത്താനും ഡിജിറ്റൽ ഹെൽത്തിലൂടെ സാധിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
ആരോഗ്യമേഖലയിൽ തുല്യത വളർത്തുന്ന പരസ്പരമുളള ചുവടുവയ്പ്പാണ് ഡിജിറ്റൽ ഹെൽത്തിലൂടെ സാധ്യമാകുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഗെബ്രിയേസസ് പറഞ്ഞു. ആരോഗ്യമേഖല ഇതിലൂടെ പിന്നോക്കം പോകില്ലെന്ന് ഡബ്യുഎച്ച്ഒ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയുടെ ഉന്നമനത്തിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും ടെലിമെഡിസിൻ, എഐ തുടങ്ങിയവയിലൂടെ ഡിജിറ്റൽ ആരോഗ്യ സാങ്കേതികവിദ്യകളുടെ ശക്തി കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ലോകമെമ്പാടും കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments