ഇന്ന് ഗണപതി മിത്താണെന്ന് പറയും, ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാൾ ശിവൻ, ഇതെല്ലാം കഴിഞ്ഞ് നിങ്ങൾ മിത്താണെന്ന് പറയും: ഉണ്ണി മുകുന്ദൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ന് ഗണപതി മിത്താണെന്ന് പറയും, ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാൾ ശിവൻ, ഇതെല്ലാം കഴിഞ്ഞ് നിങ്ങൾ മിത്താണെന്ന് പറയും: ഉണ്ണി മുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2023, 12:05 pm IST
Facebook
Twitter
WhatsAppTelegram

കൊട്ടാരക്കര: ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞു.. ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാൾ ശിവൻ, ഇതെല്ലാം കഴിഞ്ഞ് നിങ്ങൾ മിത്താണെന്ന് പറയുമെന്ന് ഉണ്ണി മുകുന്ദൻ. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ അമ്പലങ്ങളും ആഘോഷങ്ങളുമായി ജീവിച്ച വ്യക്തിയാണ് താൻ. പഠിച്ചതൊക്കെ ഗുജറാത്തിലാണ്. അവിടെ വിഗ്രഹം വീട്ടിൽ എത്തിച്ച് വലിയ ആരവത്തോടെയാണ് വിനായക ചതുർത്ഥി ആഘോഷിച്ചിരുന്നത്. എന്നാൽ കേരളത്തിൽ നാം കുറച്ച് സൈലന്റായാണ് ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

താൻ ഒരു വിശ്വാസിയാണ്. ഒരുപാട് വിശ്വസിക്കുന്ന ദൈവം, കുട്ടിക്കാലം മുതൽ മനസിൽ കൊണ്ടു നടന്ന ദൈവം ഇല്ല എന്ന് പറയുമ്പോൾ ഇവിടെ ആർക്കും ഒരു വിഷമവുമില്ല. താൻ അടക്കമുള്ള ഹിന്ദു വിശ്വാസികളുടെ ഇതൊക്കെ OK-യാണ്. ഇത് നമ്മുടെ വലിയ മനസാണെന്നും വലിയ പോരായ്മയാണെന്നും പറയാം. എന്നാൽ, മറ്റ് മതങ്ങളെ കണ്ടുപഠിക്കണം. അവരുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ ആർക്കും ഒന്നും പറയാൻ സാധിക്കില്ല. അതിന് ഒരു ധൈര്യം പോലുമില്ല. ഏറ്റവും കുറഞ്ഞത് അത്തരത്തിലെങ്കിലും നമ്മൾ മുന്നോട്ട് പോകണം. അല്ലാതെ ഈ ആഘോഷങ്ങളൊക്കെ നടത്തുന്നതിൽ അർത്ഥമില്ല. ഇനിയെങ്കിലും ഇത്തരം വിഷയത്തിൽ, കുറഞ്ഞത് നിങ്ങൾക്ക് വിഷമം ഉണ്ടായെന്നെങ്കിലും പറയണമെന്നും ഉണ്ണിമുകുന്ദൻ അഭിപ്രായപ്പെട്ടു.

“ഇവിടെ പറഞ്ഞു മാളികപ്പുറം എന്ന സിനിമ ചെയ്യാൻ താൻ ചങ്കുറ്റം കാണിച്ചെന്ന്. എനിക്ക് മനസ്സിലാകുന്നില്ല, സിനിമ എടുക്കാൻ അത്രമാത്രം ചങ്കുറ്റം ആവശ്യമാണോ എന്ന്. എന്നോട് ഇപ്പോഴും പലരും ചോദിക്കുന്നുണ്ട് എനിക്ക് മാളികപ്പുറം പോലൊരു സിനിമ എടുക്കാൻ പേടിയായില്ലേ എന്ന്. ഞാൻ വളരെ ആശ്ചര്യത്തോടെയാണ് ഈ ചോദ്യം ഇങ്ങനെ കേട്ടുകൊണ്ടിരുന്നത്. കേരളത്തിലെ എല്ലാ ഹിന്ദുക്കളും വിശ്വാസികളാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എല്ലാ ഹിന്ദു വിശ്വാസികൾക്കുമുള്ള ഏറ്റവും വലിയ പ്രശ്‌നം അവർക്ക് ഭയങ്കര പേടിയാണ്. അവർ ഒട്ടും നട്ടെല്ലില്ലാത്ത ആൾക്കാരായി മാറി. ഇന്ത്യ എന്ന രാജ്യത്ത് ആർക്കും എന്തു പറയാം, അതാണ് ഈ രാജ്യത്തിന്റെ ഭംഗി. പക്ഷേ ഇത് ആർക്ക് വോണ്ടിയാണ് പറയുന്നത്, ആരാണ് കേൾക്കുന്നത് എന്ന് നമ്മൾ ചിന്തിക്കണം.

ഞാൻ വിശ്വാസിയാണ്, ഞാൻ ഒരുപാട് വിശ്വസിക്കുന്ന ദൈവം, കുട്ടിക്കാലം മുതൽ മനസിൽ കൊണ്ടുനടന്ന ദൈവം ഇല്ല എന്ന് പറയുമ്പോൾ, ആർക്കും ഒരു വിഷമവുമില്ല. ഞാൻ അടക്കമുള്ള ഹിന്ദു വിശ്വാസികളുടെ പ്രശ്‌നമെന്താണെന്ന് വെച്ചാൽ നമുക്ക് ഇതൊക്കെ ok-യാണ്. പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്. നമ്മുടെ വലിയ മനസാണെന്നും വലിയ പോരായ്മയാണെന്നും പറയാം. ഈ സമൂഹത്തിൽ നമ്മുടെ അവസ്ഥ എന്താണെന്ന് നിങ്ങൾ മനസിലാക്കണം. ഒരു സിനിമ ചെയ്തതിന്റെ പേരിൽ ഞാൻ ഒരുപാട് കേട്ടു പക്ഷേ ഞാൻ അത് വിട്ടു..

നിങ്ങൾ ശ്രദ്ധിക്കേണ്ടത്, ഇന്നലെ ഗണപതി മിത്താണെന്ന് പറഞ്ഞു. ഇന്നലെ ശബരിമലയിൽ നടന്നതൊന്നും പറയേണ്ടല്ലോ, നാളെ കൃഷ്ണൻ മിത്താണെന്ന് പറയും മറ്റന്നാൾ ശിവൻ മിത്താണെന്ന് പറയും. ഇതെല്ലാം കഴിഞ്ഞ് നിങ്ങൾ ഒരു മിത്താണെന്ന് പറയും. മറ്റ് മതങ്ങളെ കണ്ടുപഠിക്കണം. അവരുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ ആർക്കും ഒന്നും പറയാൻ സാധിക്കില്ല. അതിന് ഒരു ധൈര്യം പോലുമില്ല. ഏറ്റവും കുറഞ്ഞത് അത്തരത്തിലെങ്കിലും നമ്മൾ മുന്നോട്ട് പോകണം. അല്ലാതെ ഈ ആഘോഷങ്ങളൊക്കെ നടത്തുന്നതിൽ അർത്ഥമില്ല. ഇനിയെങ്കിലും ഇത്തരം വിഷയത്തിൽ കുറഞ്ഞത് നിങ്ങൾക്ക് വിഷമം ഉണ്ടായെന്നെങ്കിലും പറയണം.”- ഉണ്ണിമുകുന്ദൻ പറഞ്ഞു.

Tags: Vinayaka chathurthikottarakkaraUNNIMUKUNDAN
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies