14 വയസ് മാത്രമുള്ള നശ്വയെ കള്ളത്തരങ്ങൾ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു; നശ്വ നൗഷാദിന്റെ ആരോപണങ്ങൾ തള്ളി മാതൃസഹോദരനും രക്ഷിതാവുമായ ഹുസൈൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

14 വയസ് മാത്രമുള്ള നശ്വയെ കള്ളത്തരങ്ങൾ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു; നശ്വ നൗഷാദിന്റെ ആരോപണങ്ങൾ തള്ളി മാതൃസഹോദരനും രക്ഷിതാവുമായ ഹുസൈൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2023, 12:03 pm IST
Facebook
Twitter
WhatsAppTelegram

തിരുവല്ല: അന്തരിച്ച പാചകവിദ​ഗ്ധനും സിനിമാ നിർമാതാവുമായ ഷെഫ് നൗഷാദിന്റെ മകൾ നശ്വ നൗഷാദിന്റെ ആരോപണങ്ങൾ തള്ളി ഹുസൈൻ. തന്റെ കുടുംബത്തിന്റെ സ്വത്തുക്കൾ അടുത്ത ബന്ധുക്കൾ തട്ടിയെടുത്തെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ആരോപണങ്ങളാണ് ഹുസൈൻ നിഷേധിച്ചത്. കോടതിയുടെ അനുമതിയോടെ നശ്വയുടെ സംരക്ഷണ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ള ആളാണ് ഹുസൈൻ.

തന്റെ സഹോദരി ആമീനയും കുടുംബവും 14 വയസ് മാത്രമുള്ള നശ്വയെ കള്ളത്തരങ്ങൾ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ഒപ്പം നിർത്തിയിരിക്കുകയാണ്. നൗഷാദ് മരണപ്പെടുമ്പോൾ കുടുംബത്തിന് കോടികളുടെ ബാദ്ധ്യത ഉണ്ടായിരുന്നു. ആസമയത്ത് കുട്ടിയുടെ സംരക്ഷണവും ബാദ്ധ്യതകളും ഏറ്റെടുക്കാൻ ആരുമുണ്ടായില്ലെന്നും നശ്വയുടെ രക്ഷിതാവും മാതൃസഹോദരനും കൂടിയായ ഹുസൈൻ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചു.

നിലവിൽ ഹുസൈന്റെ സഹോദരിയും മുത്തൂർ സ്വദേശിയുമായ ആമീനയ്‌ക്ക് ഒപ്പമാണ് നശ്വ കഴിയുന്നത്. രക്ഷിതാവായ ഹുസൈന്റെ വീട്ടിൽ കഴിഞ്ഞിരുന്ന നശ്വയെ സൗഹൃദത്തിൽ കുറച്ചു ദിവസത്തേക്ക് ആമീനയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതാണ്. പിന്നീട് ആഴ്ചകൾ കഴിഞ്ഞിട്ടും നശ്വയെ തിരികെ വിട്ടില്ല. കുടുംബപ്രശ്നമെന്ന നിലയിൽ മദ്ധ്യസ്ഥ ചർച്ചകൾ നടത്തിയിട്ടും പരിഹാരം ഉണ്ടായില്ല. നശ്വയെ വിട്ടുകിട്ടുന്നതിനായി രക്ഷിതാവെന്ന നിലയിൽ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കോടതിയുടെ തീരുമാനപ്രകാരം തുടർകാര്യങ്ങൾ തീരുമാനിക്കുമെന്നും ഹുസൈൻ പറയുന്നു.

കടംകയറി വിട്ടുപോയ നൗഷാദിന്റെ വീട് തിരിച്ചെടുക്കാനും ശ്രമങ്ങൾ നടക്കുകയാണ്. പല കടങ്ങൾ കൊടുത്തു തീർത്തിട്ടുണ്ട്. ബാക്കിയുള്ളത് തീർക്കാനാണ് ശ്രമിച്ചുവരുന്നത്. ഇതിനിടയിലും നശ്വയുടെ ഭാവികാര്യങ്ങളെല്ലാം സുരക്ഷിതമാക്കാനും ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും നശ്വയുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങി അതിൽ പണം നിക്ഷേപിക്കുന്നുണ്ടെന്നും ഹുസൈൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നശ്വയുടെ മുത്തശ്ശി റഹിയാനത്ത്, മാതൃ സഹോദരി ജുബീന, ഇവരുടെ ഭർത്താവ് നസീം, അഡ്വ.ജസ്റ്റിന എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അടുത്തടുത്ത ദിനങ്ങളിൽ മാതാപിതാക്കളെ നഷ്ടമായ നശ്വയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് അടുത്ത ബന്ധുക്കൾക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. തന്റെ കുടുംബത്തിന്റെ സ്വത്തുക്കൾ ബന്ധുക്കൾ കൈയടക്കിവെച്ചിരിക്കുന്നു എന്നായിരുന്നു ആരോപണം. തനിക്ക് വിദ്യാഭ്യാസ ചെലവിന് പോലും പണം നൽകുന്നില്ലെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നുണ്ട്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പെൺകുട്ടി താൻ നേരിടുന്ന ദുരിതം പങ്കുവെച്ചത്. ഇതിനൊപ്പം തിരുവല്ല പോലീസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് നൽകിയ പരാതിയുടെ കോപ്പിയും നശ്വ പോസ്റ്റ് ചെയ്തിട്ടുണ്ട്.

2021 ഓ​ഗസ്റ്റിലാണ് ഷെഫ് നൗഷാദ് അന്തരിക്കുന്നത്. ഇതിന് രണ്ടാഴ്ച മുമ്പ് അദ്ദേഹത്തിന്റെ ഭാര്യയും മരിച്ചിരുന്നു. ഇതോടെ ഏക മകളായ നശ്വയുടെ ഗാർഡിയൻഷിപ്പ് ബന്ധുക്കൾ എടുക്കുകയായിരുന്നു.

തന്റെ മാതാപിതാക്കളുടെ സ്വത്തും കാറ്ററിങ് ബിസിനസ് ഹുസൈൻ കൈയടക്കി വച്ചിരിക്കുകയാണെന്നാണ് നശ്വ പോസ്റ്റിൽ പറയുന്നത്.
ബിസിനസ് നടത്തി അവർ അവരുടെ മക്കൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുമ്പോൾ എന്റെ ചെറിയ ആവശ്യങ്ങൾക്ക്‌പോലും ഞാൻ എന്താണ് ചെയ്യേണ്ടേത്? എന്റെ അനുവാദം പോലും ഇല്ലാതെ എന്നെ പരസ്യം ചെയ്തുപോലും അവർ കച്ചവടം നടത്തുന്നു. ഇത് തുടർന്നാൽ ഭാവിയിൽ എനിക്ക് വലിയ നഷ്ടങ്ങളാണുണ്ടാകുക. എന്റെ ബാപ്പയുടെ എല്ലാമായ കാറ്ററിങ് തനിക്ക് സംരക്ഷിക്കണമെന്നും താനും ആ വഴി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും നശ്വ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നുണ്ട്. നശ്വ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചതോടെ ഏകീകൃത സിവിൽകോഡ് വരേണ്ടതിന്റെ ആവശ്യകത ഈ സംഭവത്തിൽ തെളിയുന്നു എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നത്. ഇസ്ലാമിക നിയമപ്രകാരമായതിനാൽ കോടതിയിൽ പോയാലും നശ്വയ്‌ക്ക് മാതാപിതാക്കളുടെ ഓഹരി ലഭിക്കാനുള്ള സാധ്യത കുറവാണ് എന്നും പലരും ചൂണ്ടിക്കാട്ടുന്നു.

Tags: hussainnaswa naushad
Share
Tweet
SendShare

More News from this section

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies