ലക്നൗ: അയോധ്യയിലെത്തി രാംലല്ലയെ വണങ്ങി സുപ്പർസ്റ്റാർ രജനികാന്ത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഉത്തർ പ്രദേശിലെത്തിയത്. ഗോരഖ്നാഥ് മഹന്തും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിനെ രജനി സന്ദർശിക്കുകയും അനുഗ്രഹങ്ങൾ വാങ്ങുകയും ചെയ്തിരുന്നു. ഇന്ന് ക്ഷേത്രത്തിൽ എത്തിയ അദ്ദേഹം പ്രത്യേക പൂജകൾ നടത്തുകയും വഴിപാടുകൾ നടത്തുകയും ചെയ്തിരുന്നു. ഹനുമാൻഗാർഹി ക്ഷേത്രത്തിലെ ദർശനത്തിന് പിന്നാലെയായിരുന്നു അയോധ്യ സന്ദർശനം.
ദർശനത്തിനെത്തിയ നടൻ ക്ഷേത്രത്തിലെ മഹന്ത് അണിയിച്ച മാലയണിഞ്ഞ് രാമഭജനയിൽ മുഴുകി നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. രാമക്ഷേത്രത്തിലെത്തിയ അദ്ദേഹം ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നോക്കികണ്ടിരുന്നു. രാമജന്മഭൂമി തീർത്ഥ ട്രസ്റ്റ് നടന് അയോധ്യ ക്ഷേത്രത്തിന്റെ മാതൃക നൽകി ആദരിച്ചിരുന്നു.
യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രജനീകാന്ത് അയോധ്യയിലക്ക് യാത്ര തിരിക്കുകയായിരുന്നു. ലക്നൗവിലെത്തിയ അദ്ദേഹം ജയിലറിന്റെ പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്തിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്കൊപ്പമാണ് രജനി ചിത്രം കണ്ടത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തെയും സിനിമയെയും കേശവ് മൗര്യ പ്രശംസിച്ചു.
Comments