ലക്‌നൗ: അപൂർവ്വയിനം താമരപ്പൂവ് ലോകത്തിന് പരിചയപ്പെടുത്തി കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്. നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് 108 ഇതളുകളുള്ള താമരപൂവ് വികസിപ്പിച്ചത്. ‘നമോ 108’ എന്നാണ് പുതിയ ഇനത്തിന് പേരിട്ടിരിക്കുന്നത്.
ഉത്തർപ്രദേശിലെ ലക്‌നൗവിൽ സംഘടിപ്പിച്ച പൊതു പരിപാടിയിലാണ് സവിശേഷയിനം താമരപൂവിനെ പരിചയപ്പെടുത്തിയത്. മാർച്ച് മുതൽ ഡിസംബർ വരെയാണ് ഇവ പൂക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനത്തിനും ഉൾകാഴ്ചയുടെ മനോഹാരിതയ്‌ക്കുമുള്ള മഹത്തായ സമ്മാനമാണ് ഇതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജിതേന്ദ്ര സിംഗ് പറഞ്ഞു. ചടങ്ങിൽ മന്ത്രി ബൊട്ടാണിക്കൽ റിസർച്ച് സെന്ററിനെയും പ്രശംസിച്ചു.
ഈ ഇനം താമരപൂവിന് മതപരമായ സവിശേഷതയാണുള്ളത്. നാല് വർഷം മുമ്പാണ് ബൊട്ടാണിക്കൽ റിസർച്ച് സെന്ററിലെ ഒരു ശാസ്ത്രജ്ഞൻ വ്യത്യസ്തമായ ഈ താമരയിനത്തെ ശ്രദ്ധിച്ചത്. തുടർന്ന് ഇതിന്റെ ജനിതകഘടന പരിശോധിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ മറ്റ് താമരകളോട് ഇവയ്‌ക്ക് സാമ്യമുള്ളതായും കണ്ടെത്തി.
Comments