തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും യുവതിക്ക് നേരെ ആക്രമണം. തുമ്പയിൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവതിക്ക് നേരെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി ജോലിസ്ഥലത്ത് നിന്നും താമസിക്കുന്നിടത്തേയ്‌ക്ക് പോകുകയായിരുന്ന നാഗാലാൻഡ് സ്വദേശിനിയ്‌ക്ക് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്. നടന്നു പോവുകയായിരുന്ന യുവതിയെ ബൈക്കിൽ എത്തിയ യുവാവ് കടന്നുപിടിക്കുകയായിരുന്നു. പ്രതി മേനംകുളം സ്വദേശി അനീഷിനെ തുമ്പ പോലീസ് പിടികൂടി.
















Comments