മംഗളുരു: കര്‍ണാടകത്തില്‍ ആള്‍മാറട്ടത്തിന് പിടിയിലായ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിയില്‍ നിന്ന് പിടികൂടിയത് 350ലേറെ വ്യാജ ഐഡി കാര്‍ഡുകളെന്ന് പോലീസ്.
ബെനഡിക്ട് സാബു എന്ന 25-കാരനാണ് കര്‍ണാടക പോലീസിന്റെ പിടിയിലായത്. മംഗളുരുവിലെ നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്. ഇയാളുടെ താമസയിടത്ത് നടത്തിയ പരിശോധനയില്‍ 380 വ്യാജ ഐഡികാര്‍ഡുകള്‍ പോലീസ് കണ്ടെടുത്തു.
ഇതില്‍ കേരളത്തിലെ റോ ഉദ്യോഗസ്ഥന്‍ മുതല്‍ കൃഷി ഓഫീസര്‍ എന്നുവരെയുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.ഇതിനൊപ്പം പോലീസ് യൂണിഫോമും, ഷൂസും, ലോഗയും മെഡലും ബെല്‍റ്റും തൊപ്പിയും ഒരു ലാപ്‌ടോപ്പും പിടിച്ചെടുത്തു. ഇതിനൊപ്പം രണ്ടു മൊബൈലുകളും പിടികൂടിയിട്ടുണ്ട്.
















Comments