ന്യൂഡല്‍ഹി: ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌ക്വാഡ് പ്രഖ്യാപിച്ചു. 17 കളിക്കാരുടെ പട്ടികയാണ് ബിസിസിഐ പുറത്തുവിട്ടത്. മലയാളി താരം സഞ്ജു സാംസണെ റിസര്‍വ് താരമായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടി20യില്‍ അരങ്ങേറിയ തിലക് വര്‍മ്മയെയും ഏഷ്യാ കപ്പിനുള്ള ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം പരിക്കില്‍ നിന്ന് മുക്തരായ രാഹുലും ശ്രേയസ് അയ്യറും ടീമില്‍ തിരിച്ചെത്തി.
ഇവരില്‍ രാഹുലും ശ്രേയസും അവസാന ഇലവനില്‍ ഉള്‍പ്പെടുന്നത് ഫിറ്റ്‌നസ് തെളിയിച്ചാല്‍ മാത്രമാകും.ഇരുവരുടേയും ഫിറ്റ്‌നസ് കാര്യത്തിലുള്ള സംശയമാണ് 17- അംഗ ടീമിനെ ഏഷ്യാ കപ്പിനായി പ്രഖ്യാപിക്കാന്‍ ബിസിസിഐ പദ്ധതിയിടുന്നത്. പാകിസ്താനും ബംഗ്ലാദേശും 17 അംഗ സ്‌ക്വാഡാണ് ടൂര്‍ണമെന്റിനായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരുഘട്ടത്തില്‍ ഏകദിന ലോകകപ്പിലേക്ക് വരെ പരിഗണിച്ചിരുന്ന മലയാളി താരത്തിന് തിരിച്ചടിയായത് നിലവിലെ പ്രകടനങ്ങളാണ്. വിന്‍ഡീസ് പര്യടനത്തില്‍ നിറംമങ്ങിയ താരത്തിനെതിരെ മുന്‍താരങ്ങളടക്കം രംഗത്തുവന്നിരുന്നു. സ്ഥിരതയില്ലായ്മയാണ് താരത്തിന് വെല്ലുവിളിയായത്.
സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറിനൊപ്പം യോഗത്തില്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്.
ടീം ഇങ്ങനെ; രോഹിത് ശര്‍മ്മ(നായകന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ(വി.സി), രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഇഷാന്‍ കിഷന്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ,പ്രസീദ് കൃഷ്ണ. റിസര്‍വ്- സഞ്ജു സാംസണ്‍
#WATCH | BCCI chief selector Ajit Agarkar announces Indian Men’s Cricket team for Asia Cup 2023
“Rohit Sharma (C), Shubman Gill, Virat Kohli, Shreyas Iyer, KL Rahul, Suryakumar Yadav, Tilak Varma, Ishan Kishan, Hardik Pandya (VC), Ravindra Jadeja, Shardul Thakur, Axar Patel,… pic.twitter.com/hG6Y6YkZQr
— ANI (@ANI) August 21, 2023
“>
Comments