പത്തനംതിട്ട: ഗർഭിണിയായ 19-കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലെംഗികമായി പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്റ് ശ്യാം കുമാറിനെ ആണ് പോലീസ് അറസ്റ്റ് ചെയതത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ജോലിയുടെ ഭാഗമായി ഭർത്താവ് പുറത്തുപോയപ്പോൾ ശ്യാം വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു. തുടർന്ന് യുവതിയെ ബലാത്കാരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ദളിത് യുവതിയുടെ പരാതിയിൽ പറയുന്നു.
സംഭവത്തിന് പിന്നാലെ യുവതി പോലീസിൽ പരാതിപ്പെട്ടു. ഇതിന് പിന്നാലെ ശ്യാം കുമാർ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയതത്.
Comments