'കോടമഞ്ഞിൽ.. ഒഹോഹോ താഴ്‌വരയിൽ...', സാഹസികരെ കാത്ത് കണ്ണാടിപ്പാലം!! അറിയാം വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജിന്റെ വിശേഷങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കോടമഞ്ഞിൽ.. ഒഹോഹോ താഴ്‌വരയിൽ…’, സാഹസികരെ കാത്ത് കണ്ണാടിപ്പാലം!! അറിയാം വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജിന്റെ വിശേഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2023, 05:07 pm IST
FacebookTwitterWhatsAppTelegram

യാത്രകൾ ഇഷ്ടപ്പെടുന്നവരുടെ പ്രധാന ഇടമാണ് ഇടുക്കി ജില്ലയിലെ വാഗമൺ. ഇന്ത്യയിലെ മികച്ച പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ വാഗമണ്ണിനെ കുറിച്ച് അധികം വിശേഷണത്തിന്റെ ആവശ്യമില്ല. മഴക്കാലത്തും വേനൽക്കാലത്തും ഒരേ പോലെ സുന്ദരിയാണ് വാഗമൺ.

മൊട്ടക്കുന്നുകളും പൈൻ കാടും തടാകവും ഓഫ് റോഡ് ജീപ്പ് സവാരിയും ഒക്കെ ചേർന്ന പാക്കേജാണ് സത്യത്തിൽ വാഗമൺ. പ്രകൃതിയെ അനുഭവിച്ചറിയാൻ കഴിയുന്ന അപൂർവ്വം ചിലയിടങ്ങളിൽ ഒന്നാണ് ഇവിടം. ചില്ലുപാലത്തിലൂടെ നടന്ന് പ്രകൃതിഭംഗി ആസ്വദിക്കുന്ന കാര്യം ഒന്ന് സങ്കൽപ്പിച്ചു നോക്കൂ, പേടി തോന്നുന്നുണ്ടല്ലേ? കണ്ണാടിപ്പാലത്തിലൂടെ സധൈര്യം നടക്കാൻ വാഗമൺ ക്ഷണിക്കുകയാണ്. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി വാഗമൺ കരുതി വെച്ചിരിക്കുന്ന പുത്തൻ നിർമിതിയാണ് വാഗമൺ ഗ്ലാസ് ബ്രിഡ്ജ്.

സാഹസിക വിനോദ സഞ്ചാര മേഖലയിൽ തരംഗമാകാനൊരുങ്ങുകയാണ് 40 മീറ്റർ നീളമുള്ള ഈ ഗ്ലാസ് ബ്രിഡ്ജ്. ക്യാന്റിൽ ലിവർ ഗ്ലാസ് ബ്രിഡ്ജാണ് വാഗമണ്ണിന്റെ മടത്തട്ടിലൊരുങ്ങുന്നത്. ഗ്ലാസുകൾ പ്ലാറ്റ്‌ഫോമാക്കിയ പാലമാണിത്.

വിദേശ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഈ ആധുനിക വിസ്മയം ഭാരത് മാത വെന്‍ച്വര്‍സ് പ്രൈവറ്റ് ലിമിറ്റിഡിന്റെ പേരിലുള്ള കിക്കി സ്റ്റാര്‍സും ഡിറ്റിപിസി ഇടുക്കിയും ചേര്‍ന്ന് മൂന്ന് മാസമെടുത്താണ് പൂര്‍ത്തിയാക്കിയത്.  ഒരു തൂണില്‍ നിന്ന് തൂക്കിയിട്ടിരിക്കുന്ന രീതിയ്‌ക്കാണ് നിര്‍മാണം. ഭൂമിയില്‍ നിന്ന് 150 അടി ഉയരത്തില്‍ ആണ് സ്ഥിതിചെയ്യുന്നത്. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ ആകര്‍ഷിക്കും വിധമാണ് ഗ്ലാസ് ബ്രിഡ്ജിന്റെ നിര്‍മ്മാണം. ഗ്ലാസിന് മുകളിലൂടെ ഒരേസമയം 30 പേര്‍ക്ക് വരെ പ്രവേശനം സാധ്യമാകും.
ഇതോടെ കാന്റിലിവര്‍ മോഡലിലുള്ള ബിഹാറിലെ 80 മീറ്റര്‍ നീളമുള്ള കണ്ണാടിപ്പാലം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.

അത്യധികം സാഹസികമായ പാലവും അതിലൂടെയുള്ള യാത്രയും സഞ്ചാരികൾക്ക് മറ്റൊരു അനുഭവം നൽകുമെന്നതിൽ സംശമില്ല. കൂട്ടിക്കൽ, മുണ്ടക്കയം, കൊക്കയാർ എന്നിവിടങ്ങളിലെ വിദൂര കാഴ്ചകൾ ഇവിടെ നിന്നും കാണാനാകും. ഇടയ്‌ക്കിടയ്‌ക്ക് താഴ്‌വരയിൽ നിന്ന് ഉയരുന്ന മഞ്ഞ് ആസ്വദിക്കാൻ ഇതിൽ പരം മികച്ചൊരു സ്ഥലം വേറെ കാണില്ല. വാഗമണിലെ അഡ്വെഞ്ചർ
പാർക്കിലാണ് കണ്ണാടിപ്പാലം ഒരുക്കിയിരിക്കുന്നത്. ഉടൻ തന്നെ ഈ ഗ്ലാസ് വിസമയം പൊതുജനങ്ങൾക്കായി തുറന്നു നൽകുമെന്നാണ് വിവരം.

ഇടുക്കി ജില്ലയിലെ പ്രധാന ആകർഷണമായ വാഗമണിൽ മൺസൂൺ കാലത്തെ യാത്രയ്‌ക്കാണ് ആരാധകർ ഏറെയും എത്തുന്നത്. ചാറ്റൽ മഴയും തണുപ്പും വാരി പുണരുന്ന കോടയുമാണ് അവിടുത്തെ പ്രത്യേകത. പൈൻ വാലിയും മൊട്ടക്കുന്നുകളും വാഗമൺ തടാകവും ഓഫ്‌റോഡ് സവാരിയും മികച്ച അനുഭവങ്ങൾ നൽകുമെന്നതിൽ സംശമില്ല. വാഗമൺ നഗരത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് മൊട്ടക്കുന്നുകൾ. അതിനെ വാരിപ്പുണർന്നിരിക്കും വിധമാണ് പൈൻ കാടുകൾ. തേയില തോട്ടങ്ങളുടെ നടുവിലെ തടാകമാണ് മറ്റൊരു പ്രധാന ആകർഷണം. വാഗമണിൽ നിന്ന് എട്ട് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ അതിമനോഹരമായ ഭൂമിയിലാണ് എത്തിച്ചേരുക. ഉളുപ്പൂണിയെന്ന സ്ഥലത്തെത്തിയാൽ പിന്നെ മറ്റൊരു അനുഭവമാകും നൽകുക. ഇവിടെ ഉദയാസ്തമയം കാണാനാണ് അധികം ആളുകളും എത്തുന്നത്. കുന്നുകളിലൂടെ കയറിയിറങ്ങിയുള്ള ഓഫ് റോഡ് ജീപ്പ് സവാരിയും അടിപൊളി അനുഭവം നൽകും.

കൊച്ചിയിൽ നിന്ന് പാലായിലെത്തി ഭരണങ്ങാനം ഈരാറ്റുപേട്ട വഴി തീക്കോയി വെള്ളിക്കുളത്തിലൂടെയാണ് വാഗമൺ യാത്ര. വെള്ളിക്കുളം എത്തുമ്പോൾ ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വഴികാട്ടി ബോർഡുകൾ കാണാം. ഇടത്തേക്ക് തിരിഞ്ഞാൽ ഇവിടങ്ങളിലേക്കും പോകാവുന്നതാണ്.

Tags: SUBVagamon Glass Bridgevagamon
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies