ഗുവാഹത്തി: സംസ്ഥാനത്ത് ബഹുഭാര്യത്വം അവസാനിപ്പിക്കാൻ നിയമ നിർമ്മാണത്തിന് ഒരുങ്ങി അസം സർക്കാർ. അതിന് മുന്നോടിയായി ജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ സ്വരൂപിക്കാൻ സർക്കാർ തീരുമാനിച്ചു. അഭിപ്രായങ്ങൾ ഈ മാസം 30-നകം ഇമെയിൽ ആയോ തപാൽ വഴിയോ നൽകണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.
ബഹുഭാര്യത്വം അവസാനിപ്പിക്കുന്നതിനുമുള്ള നിയമം നിർമ്മിക്കാൻ സംസ്ഥാന നിയമ നിർമ്മാണ സഭക്ക് അധികാരമുണ്ടെന്ന് വിദഗ്ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് ജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ തേടാൻ അസം സർക്കാർ തീരുമാനിച്ചത്.
Comments