ചാന്ദ്രയാൻ -3 ഓഗസ്റ്റ് 23-ന് സോഫ്റ്റ് ലാൻഡിംഗ് ചെയ്യുമെന്നതിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ ജ്യോതിശാസ്ത്ര പ്രൊഫസർ മായങ്ക് എൻ. വാഹിയ. നിർണായക വിവരങ്ങൾ കണ്ടെത്തുന്നതിൽ ഇന്ത്യ വലിയ പങ്ക് വഹിക്കും. അതിൽ മൂന്നാം ചാന്ദ്രദൗത്യം വളരെ വലിയ പങ്ക് വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചന്ദ്രനിലിറങ്ങുകയെന്നത് എത്രമാത്രം ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് റഷ്യയുടെ ലൂണ-25 തകർന്നതിൽ നിന്ന് വ്യക്തമാണ്. എന്നാൽ ഇന്ത്യൻ ദൗത്യം പരാജയപ്പെടില്ലെന്നുള്ള ഉറപ്പ് തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ ചന്ദ്രയാൻ ദൗത്യം ചന്ദ്രനിൽ വെള്ളമുണ്ടെന്ന് തെളിയിച്ചു. രണ്ടാം ദൗത്യത്തിന് പൂർണത കൈവരിക്കാൻ കഴിഞ്ഞില്ലെങ്കിലും ഏറെ കാര്യങ്ങൾ പഠിക്കാനുള്ള അവസരമാണ് രണ്ടാം ദൗത്യം നൽകിയത്. ഇതിന്റെ മൊഡുലാർ ദൗത്യം വിജയകരമായിരുന്നത് ശാസ്ത്രലോകത്തിന് പ്രതീക്ഷയും നൽകി. ഇതിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് മൂന്നാം ദൗത്യമെന്നത് കൊണ്ടുതന്നെ പ്രതീക്ഷകളും ഏറെയാണെന്നും അദ്ദേഹം പറഞ്ഞു. ജലവും ജലസ്രോതസ്സുകളും, ധാതുക്കളെയും തിരിച്ചറിയാൻ ചന്ദ്രയാൻ-3 സഹായിക്കുമെന്ന ശുഭപ്രതീക്ഷയിലാണെന്നും വാഹിയ ചൂണ്ടിക്കാട്ടി.
#WATCH | On Chandrayaan 3 landing, Mayank N. Vahia, Astronomy Professor, Tata Institute of Fundamental Research, says, “Chandrayaan 3 is about to land on the surface of the moon. The first Chandrayaan mission proved that there’s water on the moon. Chandrayaan 2 mission had to put… pic.twitter.com/DME3DPelzM
— ANI (@ANI) August 21, 2023
ഓരോ ഭാരതീയനും കാത്തിരിക്കുന്ന ആ ധന്യമൂഹൂർത്തത്തിന് ഇനി രണ്ട് നാൾ മാത്രമാണ് ബാക്കിയുള്ളത്. ചന്ദ്രയാൻ 3 പേടകത്തിന്റെ വിക്രം ലാൻഡർ ഓഗസ്റ്റ് 23-ന് വൈകുന്നേരം 6.04-ന് ചാന്ദ്രോപരിത്തലത്തിൽ ഇറങ്ങുമെന്ന് ഇസ്രോ അറിയിച്ചു. നേരത്തെ 5.47-ന് ഇറങ്ങുമെന്നായിരുന്നു വിലയിരുത്തൽ. ഇന്ത്യയുടെ അഭിമാനം ചന്ദ്രനെ സ്പർശിക്കുന്ന മുഹൂർത്തത്തിന് സാക്ഷിയാകാനും പൗരന്മാർക്ക് ഇസ്രോ അവസരമൊരുക്കുന്നുണ്ട്.
www.isro.gov.in, www.youtube.com , www.facebook.com/ISRO എന്നീ വെബ്‌സൈറ്റുകളിലൂടെ ലാൻഡർ ഇറങ്ങുന്നത് കാണാവുന്നതാണെന്ന് ഐഎസ്ആർഒ അറിയിച്ചിട്ടുണ്ട്.
Comments