തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാനദൗത്യം ചന്ദ്രയാൻ-3 നാളെ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന്റെ തത്സമയ സംപ്രേഷണം കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ സജ്ജമാക്കും. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദുവാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഐഎസ്ആർഒയുമായി ചേർന്ന് ഓഗസ്റ്റ് 23-ന് ബുധനാഴ്ച വൈകിട്ട് അഞ്ച് മുതൽ രാത്രി പത്ത് വരെയാണ് സംപ്രേഷണം നടക്കുക. 6.04-ന് ലൂണാർ ലാൻഡിംഗിന്റെ ദൃശ്യങ്ങൾ വലിയ സ്‌ക്രീനിൽ കാണാൻ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും മ്യൂസിയം ആർട് സയൻസും ചേർന്ന് ഡിസംബറിൽ നടത്താനിരിക്കുന്ന മൂൺ റെയ്‌സർ പോയിന്റും ഇതിനോടനുബന്ധിച്ച് നടക്കും. നൈറ്റ് അറ്റ് ദി മ്യൂസിയം എന്ന പരിപാടിയുടെ ഭാഗമായി രാത്രി പത്ത് വരെ വാനനിരീക്ഷണ സൗകര്യവും ബുധനാഴ്ച സംഘടിപ്പിക്കും.
















Comments