ബെംഗളൂരു: എല്ലാം ശുഭകരമായി മുന്നോട്ട് പോകുന്നുവെന്നും ദൗത്യത്തിൽവിജയമുറപ്പാണെന്ന് ആത്മവിശ്വാസമുണ്ടെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. കൺട്രോൾ റൂമിൽ എഞ്ചിനീയർമാരും ശാസ്ത്രജ്ഞന്മാരും ഉൾപ്പെടെയുള്ള ഐഎസ്ആർഒ ടീമുമായി ദൗത്യത്തിന്റെ എല്ലാ ഘടകങ്ങളും രണ്ട് തവണ വിലയിരുത്തി. ഇതിനിടെയാണ് ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് സാദ്ധ്യമാക്കുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചത്.
‘ ഇതുവരെ എല്ലാം ശുഭകരമായി വന്നതിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഈ നിമിഷം വരെയും പ്രതിസന്ധികളൊന്നും നേരിടേണ്ടി വന്നിട്ടില്ല. ഇതുവരെ എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കി കഴിഞ്ഞു. ശരിയായ പ്രവർത്തനത്തിനാവശ്യമായ തരത്തിൽ എല്ലാം പ്രവർത്തിച്ചു. നിലവിൽ ഒന്നിലധികം സിസ്റ്റങ്ങളിലൂടെ വിലയിരുത്തി ലാൻഡിംഗിനായി തയാറെടുക്കുകയാണ്. ഇതിനോടനുബന്ധിച്ച് ഉപകരണങ്ങളുടെ പരിശോധനയും നടക്കും’- എസ് സോമനാഥ് പ്രതികരിച്ചു.
















Comments