നീറ്റ്‌ കൊണ്ടുവന്നത് തന്നെ അന്ന് കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന ഡിഎംകെക്കാരൻ ഗാന്ധിശെൽവൻ; നീറ്റിന്റെ പേരിൽ ഡി എം കെ തമിഴരെ തുടർച്ചയായി കബളിപ്പിക്കുന്നു; ; നാടകം പൊളിച്ചടുക്കി കെ അണ്ണാമലൈ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീറ്റ്‌ കൊണ്ടുവന്നത് തന്നെ അന്ന് കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന ഡിഎംകെക്കാരൻ ഗാന്ധിശെൽവൻ; നീറ്റിന്റെ പേരിൽ ഡി എം കെ തമിഴരെ തുടർച്ചയായി കബളിപ്പിക്കുന്നു; ; നാടകം പൊളിച്ചടുക്കി കെ അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2023, 04:55 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : എത്ര പ്രതിഷേധങ്ങൾ നടത്തിയാലും, നിയമസഭയിൽ എത്ര പ്രമേയങ്ങൾ പാസാക്കിയാലും, അത് ഒരിക്കലും നടക്കില്ലെന്ന് നന്നായി അറിയാവുന്ന വിഷയത്തിൽ, ജനങ്ങളെ തുടർച്ചയായി കബളിപ്പിക്കുകയാണ് ഡിഎംകെ എന്ന് കെ അണ്ണാമലൈ. നീറ്റ്’ പരീക്ഷയുടെ ഉത്തരവാദികൾ ആരെന്നതുൾപ്പെടെ കണക്കുകൾ വെളിപ്പെടുത്തി, ഡിഎംകെ നടത്തുന്ന നാടകം കെ അണ്ണാമലൈ പൊളിച്ചടുക്കി.

2010 ഡിസംബർ 21-ന് കോൺഗ്രസ്-ഡിഎംകെ സഖ്യ മന്ത്രിസഭയാണ് ‘നീറ്റ്’ പരീക്ഷ കൊണ്ടുവന്നത് . ഡിഎംകെയ്‌ക്ക് വേണ്ടി അന്ന് കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന ഗാന്ധിശെൽവനാണ് ഇത് കൊണ്ടുവന്നത്. മെഡിക്കൽ പഠനത്തിനുള്ള പരീക്ഷ ‘നീറ്റ്’ പരീക്ഷാ സമ്പ്രദായത്തിൽ നടത്തണമെന്ന് ആദ്യമായി പറഞ്ഞത് ഡിഎംകെ മന്ത്രിയാണ്.വസ്തുതകൾ നിരത്തി കെ അണ്ണാമലൈ പറഞ്ഞു.

നീറ്റ് പരീക്ഷാ സമ്പ്രദായം വേണ്ടെന്ന് 2013 ഓഗസ്റ്റിൽ സുപ്രീം കോടതി വിധിച്ചതാണ്. എന്നാൽ ഇതിനെതിരെ, അന്നത്തെ ഡിഎംകെ – കോൺഗ്രസ് സഖ്യ കേന്ദ്ര സർക്കാർ, ‘നീറ്റ് നടത്തണം’ എന്ന് അപ്പീൽ നൽകുകയായിരുന്നു. അന്ന് മുൻ ധനമന്ത്രി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം സുപ്രീം കോടതിയിൽ ‘നീറ്റ് നടത്തണം’ എന്നാണ് വാദിച്ചത്. ഇതിനെ തുടർന്നാണ് 2017ൽ ‘മെഡിക്കൽ പഠനത്തിനുള്ള പ്രവേശനത്തിന് നീറ്റ് പരീക്ഷാ നടപടിക്രമം പാലിക്കണം’ എന്ന കർശനമായ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്.
അതേ വർഷം തന്നെ 2017ൽ ,അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ തമിഴ്‌നാട്ടിലെ ഗ്രാമീണരും പാവപ്പെട്ടവരുമായ വിദ്യാർത്ഥികൾക്ക് മെഡിക്കൽ പ്രവേശനത്തിന് സംവരണം നൽകണമെന്ന് തമിഴ്‌നാട് സർക്കാരിനോട് നിർദ്ദേശിച്ചു. അന്ന് ജെ.പി. നദ്ദ നിർദ്ദേശിച്ചത് കൊണ്ട് മാത്രം നടപ്പിൽ വന്ന 7.5 ശതമാനം സംവരണത്തിന്റെ ആനുകൂല്യം തമിഴ്‌നാട് സർക്കാർ സ്‌കൂൾ വിദ്യാർഥികൾ അനുഭവിക്കുന്നുണ്ട്.

ഡിഎംകെ ഭരിക്കുന്ന ബാലാജി മെഡിക്കൽ കോളജ്, ഭാരത് മെഡിക്കൽ കോളജ്, അരുണ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ സ്വകാര്യ ഫീസ് കൊള്ളയെ സഹായിക്കാനാണോ മുഖ്യമന്ത്രി സ്റ്റാലിൻ നീറ്റ് പരീക്ഷയെ ശക്തമായി എതിർക്കുന്നത്? അതുകൊണ്ടാണ് വിദ്യാർത്ഥികളെ ‘നീറ്റ്’ പരീക്ഷയ്‌ക്ക് യോഗ്യരാക്കാനും അവരെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും ഒരു തരി പോലും ശ്രമിക്കാതെ ഡിഎംകെ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് വെറുതെ നിർബന്ധിക്കുന്നത് . കെ അണ്ണാമലൈ പറഞ്ഞു.

എല്ലാത്തിനും കോടതിയുടെ വാതിലിൽ മുട്ടുന്ന ഡിഎംകെ എന്തുകൊണ്ട് നീറ്റ് പരീക്ഷയ്‌ക്ക് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചില്ല. കോടതിയിൽ പോയാൽ മാനം പോകുമെന്ന് അവർക്കറിയാം. ഒറ്റ ദിവസം കൊണ്ട് മുഴുവൻ പ്രശ്നവും തീരുമോ എന്ന ഭയമാണ് കാരണം.പരീക്ഷ ഭയന്ന് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്നത് ‘നീറ്റിൽ’ മാത്രമാണോ?സ്കൂൾ ഫൈനൽ പരീക്ഷ ഭയന്ന് നൂറുകണക്കിന് വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്നതിനാൽ പ്ലസ്-2 പരീക്ഷ നിരോധിക്കാമോ? അണ്ണാമലൈ ചോദിച്ചു.

നീറ്റിലെ തോൽവിയിൽ ഇതുവരെ 21 വിദ്യാർഥികൾ ജീവനൊടുക്കിയെന്നാണ് കണക്ക്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ, എൻസിആർബിയുടെ കണക്കുകൾ പ്രകാരം 2017ൽ 9,905 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു.അതിൽ 59.71 ശതമാനം ആൺകുട്ടികളും 47.56 ശതമാനം പെൺകുട്ടികളുമാണ്. 2018ൽ ഇത് 10,159 ആയി ഉയർന്നു, അതിൽ 52.85 ശതമാനം പുരുഷ വിദ്യാർത്ഥികളും 47.15 ശതമാനം പെൺകുട്ടികളുമാണ്. 2019ൽ ഇത് 10,335 ആയിരുന്നു; 2020-ൽ അത് അതിവേഗം 12,526 ആയി വർദ്ധിച്ചു. 2021 ലെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ആത്മഹത്യാ കേസുകളുടെ എണ്ണവും വർദ്ധിച്ചു. 56.51 ശതമാനം ആൺകുട്ടികളും 43.49 ശതമാനം വിദ്യാർത്ഥിനികളും. ആകെ 13,089 പേർ ആത്മഹത്യ ചെയ്തു. ഇതിൽ 10,732 പേർ 18 വയസ്സിൽ താഴെയുള്ളവരാണ്. ഇവരിൽ 864 പേർ സ്‌കൂൾ ഫൈനൽ പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് മരിച്ചത്.

Tags: NEETk annamalai
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies