മിത്ത് വിവാദവുമായി ‘ജയ് ഗണേഷ്’ കൂട്ടികുഴയ്ക്കേണ്ട; തട്ടിക്കൂട്ടി നൽകിയ പേരല്ല; തെളിവ് നിരത്തി വിമർശകരുടെ വായയടപ്പിച്ച് സംവിധായകൻ രഞ്ജിത് ശങ്കര്‍
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

മിത്ത് വിവാദവുമായി ‘ജയ് ഗണേഷ്’ കൂട്ടികുഴയ്‌ക്കേണ്ട; തട്ടിക്കൂട്ടി നൽകിയ പേരല്ല; തെളിവ് നിരത്തി വിമർശകരുടെ വായയടപ്പിച്ച് സംവിധായകൻ രഞ്ജിത് ശങ്കര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2023, 05:24 pm IST
FacebookTwitterWhatsAppTelegram

മാളികപ്പുറത്തിന് ലഭിച്ച ​ഗംഭീര അഭിപ്രായങ്ങൾക്ക് ശേഷം വീണ്ടുമൊരു ചിത്രവുമായി ഉണ്ണി മുകുന്ദൻ എത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികൾ. ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കറാണ് ചിത്രം സംവിധാനം ചെയുന്നത്. ഒറ്റപ്പാലത്ത് നടന്ന ​ഗണേശോത്സവത്തിൽ വെച്ച് നടൻ ഉണ്ണി മുകുന്ദൻ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു. ‘ജയ് ഗണേഷ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ​ഗണപതി ഭ​ഗവാനായിട്ടാണ് താരം എത്തുന്നത്.

ഇതിന് പിന്നാലെ ‘മിത്താണോ? ഭാവനയോ? സാങ്കൽപ്പിക കഥാപാത്രമോ? അതോ യാഥാർഥ്യമോ?’ എന്ന ടാഗ്‌ലൈനോട് കൂടി പ്രഖ്യാപിച്ച ചിത്രത്തിന്റെ പേര് വൻ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. സ്പീക്കർ എ.എൻ. ഷംസീറിന്റെ മിത്ത് പരാമർശം ചർച്ചയ്‌ക്കും വിമർശനത്തിനും ഇടയാക്കിയതാണ് ഇത്തരമൊരു ചിത്രവുമായി ഉണ്ണി മുകുന്ദൻ എത്തുന്നത് എന്നായിരുന്നു വാദം. വിവാദങ്ങൾക്കിടെ തട്ടിക്കൂട്ടി പ്രഖ്യാപിച്ചൊരു സിനിമയാണിതെന്നും ഇതിൽ രാഷ്‌ട്രീയമുണ്ടെന്നുമായിരുന്നു വിശദീകരണം. ഇപ്പോഴിതാ ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ മിത്ത് വിവാദങ്ങൾക്ക് മുൻപേ റജിസ്റ്റർ ചെയ്തതെന്ന് വ്യക്തമാക്കി തക്ക മറുപടി നൽകുകയാണ് അണിയറ പ്രവർത്തകർ.

തന്റെ സിനിമയ്‌ക്ക് ഏറ്റവും അനുയോജ്യമായ പേര് ‘ജയ് ഗണേഷ്’ എന്നത് തന്നെയാണെന്നും അത് എത്രയോ മാസങ്ങൾക്ക് മുൻപ് തീരുമാനിച്ചതാണെന്നും സിനിമയുടെ സംവിധായകൻ രഞ്ജിത്ത് ശങ്കർ തുറന്നടിച്ചു. ഇതോടൊപ്പം തന്റെ സിനിമകൾ ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ടു മാസം മുൻപ് തന്നെ പേര് പ്രഖ്യാപിക്കാറുണ്ടെന്നും അദ്ദേഹം രേഖാമൂലം മറുപടി നൽകി. ‘ഇന്നലെ പ്രഖ്യാപനം മുതലുള്ള എല്ലാ വ്യാപകമായ വാർത്തകൾക്കും അറുതിവരുത്താൻ, പ്രസ്തുത വിവാദത്തിന് ഒരു മാസം മുമ്പ് കേരള ഫിലിം ചേംബറിൽ ടൈറ്റിൽ രജിസ്റ്റർ ചെയ്തു.‘ എന്നാണ് രഞ്ജിത്ത് ശങ്കർ ചിത്രത്തിന്റെ പേര് രജിസ്റ്റർ ചെയ്ത രേഖ പങ്കുവെച്ച് ഫേസ്ബുക്കിൽ കുറിച്ചത്.

ചേമ്പറിൽ ഒരു സിനിമയുടെ ടൈറ്റിൽ റജിസ്ട്രേഷൻ ഒരുപാട് സമയമെടുക്കുന്ന ഒരു പരിപാടിയാണ്. ആ പ്രോസസ്സ് കഴിഞ്ഞ ജൂണിൽ പൂർത്തിയായതാണ്. ‘ജയ് ഗണേഷ്’ എന്ന പേര് സിനിമയ്‌ക്ക് ഏറ്റവും അനുയോജ്യമായതുകൊണ്ടാണ് നൽകിയത്. ഈ സിനിമ കാണുമ്പോൾ എന്തുകൊണ്ട് ഈ പേരിട്ടു എന്ന് പ്രേക്ഷകർക്ക് മനസ്സിലാകുമെന്നും രഞ്ജിത്ത് ശങ്കർ വ്യക്തമാക്കി. നിലവിലുള്ള വിവാദവുമായി സിനിമയുടെ പേര് കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്നും പടത്തിന്റെ ചിത്രീകരണം ഉടനെ തുടങ്ങാൻ പോവുകയാണെന്നും സംവിധായകൻ രഞ്ജിത്ത് ശങ്കർ പറ‍ഞ്ഞു.

ജയ് ഗണേഷ്’ സൃഷ്ടിച്ചതിന് ശേഷം ഞാൻ ഒരു നടനെ തിരയുകയായിരുന്നു. ‘മാളികപ്പുറം’ എന്ന ചിത്രത്തിന് ശേഷം ഏഴ് മാസത്തോളം ചിത്രീകരണമൊന്നുമില്ലാതിരുന്ന ഉണ്ണി നല്ലൊരു തിരക്കഥയ്‌ക്കായി കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ “ജയ്ഗണേഷ്” ചർച്ച ചെയ്തു, അദ്ദേഹത്തിന് തിരക്കഥ ലഭിച്ചു. ഞാൻ എന്റെ നടനെ കണ്ടെത്തി’.

‘ഞങ്ങൾ ഈ പ്രോജക്‌റ്റിന്റെ സഹ-നിർമ്മാണവും ചെയ്യുന്നു. ഇത് ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു യാത്രയാണ്. വഴിയുടെ ഓരോ ഘട്ടവും ഞങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു’- എന്നാണ് കഴിഞ്ഞ ദിവസം രഞ്ജിത്ത് ശങ്കർ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രത്തിൽ അയ്യപ്പനായി വേഷമിട്ടതിനു പിന്നാലെയാണ് ജയ് ​ഗണേഷിൽ ​ഗണപതിയായി ഉണ്ണി മുകുന്ദൻ എത്തുന്നത്.

Tags: cinemaactorUNNIMUKUNDANunni mukudhan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

Latest News

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന് സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies