ശാസ്ത്രലോകത്ത് പുതു ചരിത്രം കുറിയ്‌ക്കുകയാണ് ഇന്ത്യ . ചന്ദ്രയാൻ-3ന്റെ വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങി. ചന്ദ്രന്റെ ഈ ഭാഗത്ത് ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയ്‌ക്ക് മുമ്പ് റഷ്യ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലൂണ-25 ഇറക്കേണ്ടതായിരുന്നു. ഓഗസ്റ്റ് 21 നാണ് ലാൻഡിംഗ് നിശ്ചയിച്ചിരുന്നത്, എന്നാൽ ഒടുവിൽ ലൂണ തകരുകയായിരുന്നു .
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് ജൂലൈ 14ന് പുലർച്ചെ 3.35നാണ് ചന്ദ്രയാൻ-3 വിക്ഷേപിച്ചത്. ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ 41 ദിവസമെടുത്തു. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ആകെ ദൂരം 3 ലക്ഷത്തി 84 ആയിരം കിലോമീറ്ററാണ്.
ചന്ദ്രയാൻ വിജയത്തിൽ ഐഎസ് ആർ ഒ യെ അഭിനന്ദിച്ച് നാസ ട്വീറ്റ് ചെയ്തു . ‘ നിങ്ങളുടെ വിജയകരമായ ചന്ദ്രയാൻ -3 ചാന്ദ്ര ദക്ഷിണധ്രുവ ലാൻഡിംഗിന് അഭിനന്ദനങ്ങൾ @isro! ചന്ദ്രനിൽ ബഹിരാകാശ പേടകം വിജയകരമായി ലാൻഡ് ചെയ്യുന്ന നാലാമത്തെ രാജ്യമായതിന് #ഇന്ത്യയ്‌ക്ക് അഭിനന്ദനങ്ങൾ. ഈ ദൗത്യത്തിൽ നിങ്ങളുടെ പങ്കാളിയാകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് ‘ എന്നായിരുന്നു നാസ മേധാവി ബിൽ നെൽസൺ ട്വീറ്റ് ചെയ്തത് .
Comments