ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യമാറി. ആയിരക്കണക്കിന് പേരുടെ അഹോരാത്ര അദ്ധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടം. സ്ത്രീശക്തിയുടെ നേർചിത്രം തന്നെയാണ് ഈ വിജയവും. വനിതകൾ നേതൃത്വം കൊടുക്കുന്ന ഇന്ത്യ വളരുകയാണ്. ഈ വിജയനിമിഷത്തിൽ ചന്ദ്രയാൻ മൂന്ന് സാധ്യമാക്കിയ, മുൻപന്തിയിലുണ്ടായിരുന്ന ശാസ്ത്രജ്ഞർ ഇവരാണ്…
പി വീരമുത്തുവേൽ, പ്രൊജക്ട് ഡയറക്ടർ
മുൻ റെയിൽവേ ജീവനക്കാരന്റെ മകനായി ജനിച്ച വീരമുത്തുവേലാണ് ഒന്നിലധികം ഇസ്രോ കേന്ദ്രങ്ങളെ ഏകോപിപ്പിച്ച് ദൗത്യത്തിന്റെ പൂർണ ചുമതല വഹിച്ചിരുന്നത്. റോക്കറ്റ് വിക്ഷേപിച്ചത് മുതൽ അദ്ദേഹവും സംഘവും ടെലിമെട്രി, ട്രാക്കിംഗ്, കമാൻഡ് നെറ്റ് വർക്ക് സെന്ററിലെ മിഷൻ കൺട്രോൾ റൂമിലിരുന്ന് പ്രവർത്തനങ്ങൾ നിരന്തരം നിരീക്ഷിച്ചിരുന്നതും വീരമുത്തുവേലായിരുന്നു.
കെ.കൽപന, ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ
ചന്ദ്രയാൻ-3 ദൗത്യത്തിലെ എടുത്തു പറയേണ്ട സ്ത്രീ സാന്നിധ്യമാണ് ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ കെ. കൽപ്പനയുടേത്. മംഗൾയാൻ, ചന്ദ്രയാൻ-2 മിഷനുകളുടെ ഭാഗമായും അവർ പ്രവർത്തിച്ചിട്ടുണ്ട്.
കൽപനയിലെ അസാധാരണമായ കഴിവുകൾ തിരിച്ചറിഞ്ഞ ഐഎസ്ആർഒ, 2010-ൽ മാർസ് ഓർബിറ്റർ മിഷന്റെ (മംഗൾയാൻ) പ്രൊജക്റ്റ് ലീഡിലേക്ക് അവരെ നിയമിച്ചു. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം എന്ന നിലയിൽ ഐഎസ്ആർഒയ്‌ക്ക് ഇതൊരു നാഴികക്കല്ലായ പദ്ധതിയായിരുന്നു. കൽപ്പനയുടെ നേതൃത്വത്തിൽ, 2014-ൽ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ച് മംഗൾയാൻ ശ്രദ്ധേയമായ വിജയം കൈവരിച്ചു. ബഹിരാകാശ ശാസ്ത്രത്തിലെ അസാധാരണമായ സംഭാവനകൾക്ക്് പത്മശ്രീ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
ബിഎൻ രാമകൃഷ്ണ, ഡയറക്ടർ ഐഎസ്ടിആർഎസി
ബഹിരാകാശ നെറ്റ് വർക്ക് സ്റ്റേഷനുകളിൽ നിന്നുള്ള ഡാറ്റ സംയോജിപ്പിച്ച് ബഹിരാകാശ ദൗത്യങ്ങളുടെ മിഷൻ കൺട്രോൾ സെന്ററായി പ്രവർത്തിക്കുന്ന ഇസ്രോയുടെ ബെംഗളൂരുവിലെ സൗകര്യമായ ഐഎസ്ടിആർഎസിയുടെ ഏഴാമത്തെ ഡയറക്ടാണ് അദ്ദേഹം.
ചന്ദ്രയാൻ-3 ദൗത്യത്തിനായി ഐഎസ്ടിആർഎസി ബെംഗളൂരുവിന് പുറത്ത് ബയാലുവിൽ സ്ഥിതി ചെയ്യുന്ന ഒരു ഇസ്രോ ഡീപ് സ്‌പേസ് നെറ്റ് വർക്ക് സ്‌റ്റേഷനുമായും യുഎസിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി, യൂറോപ്പിലെ ഇഎസ്എ തുടങ്ങിയ വിദേശ ഡീപ് സ്‌പേസ് മോണിറ്ററിംഗ് എർത്ത് സ്റ്റേഷനുമായും ബന്ധപ്പെട്ടിരുന്നു.
എം ശങ്കരൻ, യുആർ റാവു സ്‌പേസ് സെന്റർ
മുൻപ് ഇസ്രോയുടെ സാറ്റലെറ്റ് സെന്റർ എന്നറിയപ്പെടുന്ന യുആർ റാവു സ്‌പേസ് സെന്ററിന്റെ ഡയറക്ടറാണ് ശങ്കരൻ. ബഹിരാകാശ ദൗത്യങ്ങൾക്കായി ബഹിരാകാശ വാഹനങ്ങൾ നിർമ്മിക്കുന്ന യുആർ റാവും സ്‌പേസ് സെന്ററിലാണ്. ചന്ദ്രയാൻ-3 പേടകവും നിർമ്മിച്ചത് ഇവിടെയാണ്.
എസ് മോഹന കുമാർ, ചന്ദ്രയാൻ-3 ലോഞ്ചിന്റെ മിഷൻ ഡയറക്ടർ
എൽഎംവി 3 റോക്കറ്റിന്റെ ചന്ദ്രയാൻ-3 വിക്ഷേപിച്ചതിന്റെ ഇസ്രോയുടെ മിഷൻ ഡയറക്ടറാണ് മോഹന കുമാർ. ശ്രീഹരിക്കോട്ടയിൽ നടന്ന വിക്ഷേപണത്തിന്റെ വിജയം ആദ്യ ഔദ്യോഗിക പ്രഖ്യാപനവും നടത്തിയതും ഇദ്ദേഹമായിരുന്നു.
എസ് ഉണ്ണികൃഷ്ണൻ നായർ, വിക്രം സാരാഭായ് സ്‌പേസ് സെന്റർ
തിരുവനന്തപുരത്തെ ഇസ്രോയുടെ പ്രധാന റോക്കറ്റ് നിർമ്മാണ കേന്ദ്രത്തിന്റെ ഡയറക്ടറാണ് എസ് ഉണ്ണികൃഷ്ണൻ നായർ. മലയാളിയായ ഉണ്ണികൃഷ്ണൻ കേരള സർവകാലാശാലയിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
Comments