ചാര ഉപഗ്രഹം വിക്ഷേപിക്കാനുള്ള രണ്ടാം ശ്രമവും പരാജയം; തോറ്റ് പിൻമാറുമെന്ന് ആരും കരുതണ്ടെന്ന് ഉത്തര കൊറിയ; ഒക്ടോബറിൽ വീണ്ടും ശ്രമിക്കുമെന്ന് കിം ജോങ് ഉൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ചാര ഉപഗ്രഹം വിക്ഷേപിക്കാനുള്ള രണ്ടാം ശ്രമവും പരാജയം; തോറ്റ് പിൻമാറുമെന്ന് ആരും കരുതണ്ടെന്ന് ഉത്തര കൊറിയ; ഒക്ടോബറിൽ വീണ്ടും ശ്രമിക്കുമെന്ന് കിം ജോങ് ഉൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2023, 12:42 pm IST
FacebookTwitterWhatsAppTelegram

സിയോൾ: ചാര ഉപഗ്രഹം വിക്ഷേപിക്കാനുള്ള എത്തിക്കാനുള്ള ഉത്തര കൊറിയയുടെ രണ്ടാം ശ്രമവും പരാജയപ്പെട്ടു. റോക്കറ്റ് ബൂസ്റ്ററിന്റെ മൂന്നാം ഘട്ടത്തിൽ തകരാർ അനുഭവപ്പെട്ടതിനെ തുടർന്നാണ് വിക്ഷേപണം പരാജയപ്പെട്ടതെന്ന് ഉത്തര കൊറിയൻ അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ തങ്ങൾ ഉദ്യമത്തിൻ നിന്നും പിൻമാറില്ലെന്നും ഒക്ടോബറിൽ വീണ്ടും ശ്രമിക്കുമെന്നും ഉത്തക കൊറിയ ബഹിരാകാശ അധികൃതർ പറയുന്നു.

യുഎസ്, ദക്ഷിണ കൊറിയൻ സൈനികരുടെ നീക്കങ്ങൾ നിരീക്ഷിക്കാനാണ് ചാര ഉപഗ്രഹങ്ങൾ ഭ്രമണ പഥത്തിൽ എത്തിക്കുന്നത്. മെയ് മാസത്തിലാണ് ഇതിനുള്ള ആദ്യ ശ്രമം ഉത്തക കൊറിയ നടത്തിയത്. ചൊലിമ-1 റോക്കറ്റ് ഒടുവിൽ കടലിൽ പതിക്കുകയായിരുന്നു. സോഹെ സാറ്റലൈറ്റ് ലോഞ്ചിംഗ് ഗ്രൗണ്ടിൽ നിന്നാണ് ചാര ഉപഗ്രഹം കുതിച്ച് ഉയർന്നത്. വൻ ആണവായുധ ശേഖരമുള്ള രാജ്യം കൂടിയാണ് ഉത്തര കൊറിയ.

ഉത്തരകൊറിയയുടെ ബഹിരാകാശ ഏജൻസിയായ നാഡ വീണ്ടും ഉപഗ്രഹ വിക്ഷേപണവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാകുന്നുണ്ട്. ഒക്ടോബറിൽ മൂന്നാമത്തെ രഹസ്യാന്വേഷണ ഉപഗ്രഹ വിക്ഷേപണം നടത്താൻ കിം ജോങ് ഉൻ ഉത്തരവിട്ടതായി സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു.

ഉത്തര കൊറിയയുടെ ആവർത്തിച്ചുള്ള മിസൈൽ വിക്ഷേപണം പ്രാദേശിക സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് ജാപ്പനീസ് ചീഫ് കാബിനറ്റ് സെക്രട്ടറി ഹിരോകാസു മാറ്റ്‌സുനോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നടപടിയെ ശക്തമായി അപലപിക്കുകയും ചെയ്തു. റോക്കറ്റിന്റെ ഭാഗങ്ങൾ മഞ്ഞക്കടൽ, കിഴക്കൻ ചൈനാ കടൽ, പസഫിക് സമുദ്രം എന്നിവിടങ്ങളിൽ പതിച്ചതായി മാറ്റ്‌സുനോ പറഞ്ഞു. ഉത്തരകൊറിയയുടെ ചാര ഉപഗ്രഹ വിക്ഷേപണം യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ ലംഘനമാണെന്ന് വൈറ്റ് ഹൗസ് അപലപിച്ചു.

ഭൂനിരീക്ഷണ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഉത്തര കൊറിയ ഒന്നിലധികം ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. 2016-ൽ രണ്ടെണ്ണം ഭ്രമണപഥത്തിൽ വിജയകരമായി എത്തിച്ചതായും നാഡ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇത് എന്തെങ്കിലും പ്രക്ഷേപണം ഭൂമിയിലേക്ക് അയച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയും പുറംലോകത്തിന് ലഭിച്ചിട്ടില്ല.

Tags: NORTH KOREA MISSILEKing John UnFailedSpy Satilate
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies