ബെഗളൂരു: വിക്രം ലാൻഡറിന്റെ ചിത്രം പകർത്തി ചന്ദ്രയാൻ 2 ഓർബിറ്റർ. ഇസ്രോ, ട്വിറ്ററിൽ (എക്സ്) പങ്കുവെച്ച പോസ്റ്റിലാണ് ചന്ദ്രയാൻ 2 ഓർബിറ്റർ പകർത്തിയ വിക്രം ലാൻഡറിന്റെ ചിത്രമുള്ളത്. ലാൻഡിംഗിന് ശേഷം പകർത്തിയ ലാൻഡറിന്റെ ആദ്യ ചിത്രമാണ് ഇത്.
ചന്ദ്രയാൻ 3 ലാൻഡർ, ഞാൻ നിങ്ങളെ ശ്രദ്ധിക്കന്നു എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി കുറിച്ചിരിക്കുന്നത്. ചന്ദ്രയാൻ-2 ഓർബിറ്റർ ചാന്ദ്രയാൻ-3 ലാൻഡറിന്റെ ഫോട്ടോഷൂട്ടാണ് ഇസ്രോ പുറത്തുവിട്ടു. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ക്യാമറകളിൽ ഏറ്റവും മികച്ച റെസല്യൂഷനുള്ള ക്യാമറയാണ് ചന്ദ്രയാൻ-2 ഓർബിറ്ററിനുള്ളതെന്നും ഇസ്രോ അറിയിച്ചു.
ജൂലൈ 14-ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും ആരംഭിച്ച ചന്ദ്രയാൻ 40 ദിവസത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തെ രാജ്യവും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് ചെയ്യുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ മാറിയിരിക്കുകയാണ്.
Chandrayaan-3 Mission update :
I spy you! 🙂
Chandrayaan-2 Orbiter
📸photoshoots
Chandrayaan-3 Lander!Chandrayaan-2’s
Orbiter High-Resolution Camera (OHRC),
— the camera with the best resolution anyone currently has around the moon 🌖–
spots Chandrayaan-3 Lander
after the… pic.twitter.com/tIF0Hd6G0i— LVM3-M4/CHANDRAYAAN-3 MISSION (@chandrayaan_3) August 25, 2023
Comments