ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന രാജ്യങ്ങളുടെ നിരയിലാണ് ഇന്ന് ഇന്ത്യ . ഇന്ത്യയുടെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ഉടൻ, ലോകമെമ്പാടുമുള്ള പത്രങ്ങൾ ഏറെ പ്രശംസനീയമായാണ് വാർത്ത നൽകിയത് . ഇന്ത്യയുടെ താരതമ്യേന ചിലവ്കുറഞ്ഞ ബഹിരാകാശ പദ്ധതിയെ പല രാജ്യങ്ങളും അഭിനന്ദിച്ചു. എന്നാൽ ചൈനയുടെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായി കണക്കാക്കപ്പെടുന്ന ഗ്ലോബൽ ടൈംസ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെ ചൈനയുമായി താരതമ്യം ചെയ്യുകയും , ചന്ദ്രയാൻ പദ്ധതിയെ പരിഹസിക്കുകയുമാണ് ചെയ്തത്.
വിവിധ മേഖലകളിൽ ചൈന ഇന്ത്യയെക്കാൾ മുന്നേറുന്നുവെന്നാണ് ഗ്ലോബൽ ടൈംസിന്റെ വാദം. 2010-ൽ Chang’e-2 വിക്ഷേപിച്ചതിനുശേഷം, ഭൂമി-ചന്ദ്ര ട്രാൻസ്ഫർ ഭ്രമണപഥത്തിലേക്ക് നേരിട്ട് ഓർബിറ്ററും ലാൻഡറും അയക്കാൻ ചൈനയ്‌ക്ക് കഴിഞ്ഞുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
വിക്ഷേപണ വാഹനങ്ങളുടെ ശേഷി പരിമിതമായതിനാൽ ഇന്ത്യക്ക് ഈ സാങ്കേതികവിദ്യ ഇല്ല. ചൈനയുടെ സാങ്കേതികവിദ്യ വികസിച്ചതിനാൽ സമയവും ഇന്ധനവും ലാഭിക്കുന്നു. ചൈന ഉപയോഗിക്കുന്ന ഇന്ധനം വളരെ പുരോഗമിച്ചതാണ്.ചൈനയുടെ റോവർ 140 കിലോഗ്രാം ഭാരമുള്ളതാണ്, ഇന്ത്യയുടെ റോവർ പ്രഗ്യാന്റെ ഭാരം 26 കിലോ മാത്രമാണ്. ഇന്ത്യയുടെ പ്രഗ്യാനിന് ചാന്ദ്ര രാത്രിയെ നേരിടാൻ കഴിയില്ല, ചന്ദ്രനിൽ ഒരു ദിവസം മാത്രമേ ആയുസ്സ് ഉള്ളൂ (ഒരു ചാന്ദ്ര ദിനം 14 ഭൗമദിനങ്ങൾക്ക് തുല്യമാണ്.) ഇതിന് വിപരീതമായി, ചൈനയുടെ യുട്ടു-2 റോവറിന് ചന്ദ്രോപരിതലത്തിന് സമീപം ഉണ്ട്. വളരെക്കാലം, പ്രവർത്തിച്ചതിന്റെ റെക്കോർഡ് ഉണ്ട് ഇതിന്. കാരണം അത് ആണവോർജ്ജം കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു, അങ്ങനെ അത് ദീർഘനേരം പ്രവർത്തിക്കാൻ കഴിയും.‘ എന്നൊക്കെയാണ് പത്രത്തിന്റെ അവകാശവാദം.
എന്നാൽ ഏറ്റവുമൊടുവിലായി ബഹിരാകാശ മേഖലയിൽ ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും ഗ്ലോബൽ ടൈംസ് പറയുന്നു . ചൈനയുടെ ബഹിരാകാശ പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറുള്ള ഏത് രാജ്യത്തിനും ചൈന വഴി തുറന്നിട്ടിരിക്കുകയാണെന്നുമാണ് പത്രം പറയുന്നത്. കുറ്റം പറഞ്ഞ് ഒടുവിൽ ഇന്ത്യയുടെ ഐ എസ് ആർ ഒ യുമായി ചേർന്ന് പ്രവർത്തിക്കാനുള്ള താല്പര്യം ചൈനയ്‌ക്കുണ്ടെന്ന് പറയാതെ പറയുകയാണ് ഗ്ലോബൽ ടൈംസ്.
Comments