ആലപ്പുഴ: ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിന്റെ ആഘോഷത്തിനും സന്തോഷത്തിന് അതിരുകൾ ഇല്ല. ഇന്നും ആഹ്ലാദ തിമിർപ്പിൽ തന്നെയാണ് രാജ്യം. ഈ അവസരത്തിൽ നാട്ടിലെ ‘ചന്ദ്രന്മാരെ’ ചേർത്ത് പിടിക്കുകയാണ് ഒരു വസ്ത്ര വിൽപശാല.
വിജയാഘോഷത്തിൽ പങ്കാളികളായ താലൂക്കിലെ ചന്ദ്രന്മാർക്കെല്ലാം ഷർട്ട് സമ്മാനമായി നൽകാനൊരുങ്ങി ടെക്‌സ്റ്റൈൽസ്. ആലപ്പുഴ ജില്ലയിലെ ചേർത്തല തണ്ണീർമുക്കം റോഡിൽ മുല്ലപ്പള്ളി കലുങ്കിന് സമീപത്തെ കെ.എൽ 32 എന്ന സ്ഥാപനമാണ് പേര് തെളിയിക്കുന്ന് രേഖയുമായെത്തുന്നവർക്ക് ഷർട്ട് നൽകുന്നത്.
ഓരോ ഭാരതീയന്റെയും മനം നിറഞ്ഞ നിമിഷമാണ് ചന്ദ്രനെ സ്പർശിച്ച് നിമിഷമെന്നും ഓരോ പൗരന്റെയും അഭിമാന മിമിഷമായിരുന്നു അതെന്നും കടയുടമ പ്രദീപ് സൗപർണിക പറഞ്ഞു. ആ അഭിമാനത്തിൽ പങ്കാളിയാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചന്ദ്രനെന്ന് പേരുള്ള 20 പേർ ഇതുവരെ എത്തിയതായും പ്രദീപ് പറഞ്ഞു.
Comments