രാവിലെ പാൽ ഇല്ലാതെ, പാൽച്ചായ ഇല്ലാതെ ദിവസം ആരംഭിക്കാത്തവരാകും നമ്മളിൽ ചിലരെങ്കിലും. പിന്നാലെ ആ ദിവസത്തിൽ അഞ്ചും ആറും തവണ പാൽ ശഷീലമാക്കുന്നവരും ചെറുതല്ല. കാര്യം സമീകൃത ആഹാരമാണ് പാൽ എങ്കിലും അധികമായാൽ പാലിൽ നിന്നും പണി കിട്ടും. പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പ, പൊട്ടാസ്യം, കാൽസ്യം, ധാതുക്കൾ, വൈറ്റമിൻ ബി 12, വൈറ്റമിൻ ഡി, കൂടാതെ ഫോസ്ഫറസ് പോലും പാലിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ പാൽ അമിതമായാൽ സംഭവിക്കാൻ പോകുന്ന പാർശ്വഫലങ്ങൾ കൂടി അറിഞ്ഞിരിക്കൂ.
അമിതമായി പാൽ ഉപഭോഗം ഹോർമോൺ വളർച്ചയ്‌ക്കും മാറ്റങ്ങൾക്കും കാരണമാകുന്നു. മനുഷ്യ ശരീരത്തിന്റെ പോഷക ആവശ്യങ്ങൾ നിറവേറ്റുന്നതിന് പ്രതിദിനം മൂന്ന് കപ്പ് മായം കലരാത്തതും രാസവസ്തുക്കൾ ഇല്ലാത്തതുമായ പാൽ കുടിച്ചാൽ മതിയാകും. പാലിനുപുറമെ ആരോഗ്യദായകമായ പാലുൽപ്പന്നങ്ങളായ തൈര്, പനീർ/ ചീസ്, വെണ്ണ മുതലായവ കഴിക്കുന്നതിലൂടെ ഇത് കൂടുതൽ ലഭിക്കും. ശരീരത്തിന്റെ മൊത്തത്തിലുള്ള പോഷണത്തിന് ഇവ വളരെ പ്രധാനമാണ്.
അമിതമായി പാൽ ശീലമാക്കിയാൽ മസ്തിഷ്‌ക പ്രശ്‌നങ്ങളും അലട്ടുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഓർമ്മക്കുറവും ഏകാഗ്രത ഇല്ലായ്മ ഒക്കെ ഉള്ളവർ പാൽ കുടിക്കുന്ന അളവിൽ ഒരു കണ്ണ് വെക്കുന്നത് നല്ലതായിരിക്കും. പ്രായമേറിയവരിലാണ് ഈ പ്രശ്‌നം അധികവും കണ്ടുവരുന്നത്. പ്രായം കൂടുന്നതിന് അനുസരിച്ച് പാൽ കുടിക്കുന്നതിന്റെ അളവും ശ്രദ്ധിക്കേണ്ടതാണ്.
അമിതമായി പാൽ കുടിക്കുന്നത് വയറിളക്കത്തിനും മറ്റ് ദഹനപ്രശ്‌നങ്ങൾക്കും കാരണമാകും. വയറുവേദന, മലബന്ധം,വയറിളക്കം എന്നിവയൊക്കെ പാൽ അധികമാകുന്നത് വഴി സംഭവിക്കാം. ശരീരത്തിലുണ്ടാകുന്ന അലർജിക്ക് പിന്നിലും ഇതാകാം കാരണം. ദീർഘക്കാലം പാൽ കേടുകൂടാതിരിക്കാനും അതുപോലെ കൊഴുപ്പ് വർധിപ്പിക്കുന്നതിനും പാലിൽ രാസ് വസ്തുക്കൾ ചേർക്കാറുണ്ട്. ഇത് പലപ്പോഴും ചർമ്മ പ്രശ്‌നങ്ങളുണ്ടാക്കും. ചർമ്മത്തിൽ ഇടയ്‌ക്കിടെ ചുവന്ന പൊട്ടലുകളോ തിണർപ്പോ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. അമിത പാൽ ഉപഭോഗം കുടലിനും പ്രശ്‌നം സൃഷ്ടിക്കും. പാലിൽ അടങ്ങിയിരിക്കുന്ന എ1 കസീൻ എന്ന ഘടകം ക്ഷീണം ഉണ്ടാക്കുന്നു.
Comments