കോഴിക്കോട്: ആർട്ടിക്കിൾ-370 റദ്ദാക്കിയതിലൂടെ കശ്മീരിൽ ഭീകരർക്ക് ലഭിച്ചിരുന്ന പിന്തുണ ഇല്ലതായതായെന്ന് ആർഎസ്എസ് അഖിലഭാരതിയ കാര്യകാരി സദസ്യൻ രാംമാധവ്. കേസരി വാരിക സംഘടപ്പിച്ച ‘ജമ്മു കശ്മീരിന്റെ ചരിത്രവും വർത്തമാനവും’ എന്ന വിഷയത്തെ അധിഷ്ടിതമാക്കിയുള്ള പ്രഭാഷണ പരമ്പരയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരിലെ ഭൂരിഭാഗം ജനങ്ങളും ഇന്ന് സംതൃപ്തരാണ്. ഇന്ന് കല്ലേറിനും പ്രതിഷേധ സമരങ്ങൾക്കും ആളെകിട്ടാനില്ല. ഒരേ സമയം മുന്നൂറിലേറെ സ്ഥലത്ത് കല്ലേറുണ്ടായ പ്രദേശം ഇന്ന് പൊതുവെ ശാന്തമാണ്. അതുപൊലെ കശ്മീരി പണ്ഡിറ്റുകളുടെ അന്തസും സുരക്ഷയും തിരിച്ചു പിടിക്കാൻ സാധിച്ചു. ഏഴായിരത്തോളം തൊഴിലവസരങ്ങൾ അവർക്ക് മാത്രമായി സൃഷ്ടിച്ചു. അന്യാധീനപ്പെട്ട് ഭൂമികൾ പണ്ഡിറ്റുകൾക്ക് തിരികെ ലഭിച്ചു രാംമാധവ് പറഞ്ഞു.
സിനിമപ്രദർശം നിരോധിച്ച പ്രദേശത്ത് ഇന്ന് ഹോളിവുഡ് സിനിമകൾ പ്രദർശിപ്പിക്കുന്നു. കശ്മീരിലെ വിനോദ സഞ്ചാരമേഖല സമാനതകളില്ലാത്ത പ്രകടനമാണ് കാവ്ചവെക്കുന്നത്. ഈ വർഷം രണ്ട് കോടി സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാതൃകാ പരമായ രീതിയിൽ പഞ്ചായത്ത് രാജ് സംവിധാനവും കശ്മീരിൽ നിലവിൽ വന്നു.
തികച്ചും നിയമവിരുദ്ധമായാണ് 370 വകുപ്പ് ഭരണഘടനയിൽ ചേർക്കപ്പെട്ടത്. എന്നാൽ കേന്ദ്രസർക്കാർ നിയവിധേയമായ രീതിയിലൂടെയാണ് ഇത് റദ്ദാക്കിയത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞാൽ കലാപമുണ്ടാകുമെന്നും ചോരപ്പുഴ ഒഴുകുമെന്നും വാദിച്ചവരുണ്ടായിരുന്നു. എന്നാൽ അത് ഉണ്ടായില്ല. ആർട്ടിക്കിൾ-370 റദ്ദാക്കിയ നടപടി അവിടത്തെ ഒരുവിഭാഗം രാഷ്‌ട്രീയക്കാരെ മാത്രമാണ് പ്രതികൂലമായി ബാധിച്ചത്, അല്ലാതെ പൊതുജനങ്ങളെയല്ല. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന അനധികൃത നിയമത്തെ മണിക്കൂറുകൾകൊണ്ട് ഇല്ലാതാക്കാൻ ഇച്ഛശക്തിയുള്ള സർക്കാരിന് സാധിച്ചുവെന്നും രാം കുമാർ വ്യക്തമാക്കി.
















Comments