ആലപ്പുഴ: വിശ്വാസങ്ങളെ അതിന്റെ രീതിയിൽ തന്നെ വിടുന്നതാണ് നല്ലതെന്ന് സിപിഎം നേതാവ് ജി സുധാകരൻ. ഗണപതി ഭഗവാൻ മിത്താണെന്ന സ്പീക്കർ എ എൻ ഷംസീറിന്റെ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് മുൻ മന്ത്രിയുടെ പ്രതികരണം.
കാര്യങ്ങളെ കുറിച്ച് വേണ്ടത്ര ബോധ്യമില്ലെങ്കിൽ അതിൽ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത്. പ്രത്യയ ശാസ്ത്ര ബോധമില്ലാത്തതുകൊണ്ടാണ് പലരും തോന്നിയത് വിളിച്ചുപറയുന്നതെന്നും ജി സുധാകരൻ പറഞ്ഞു. ആലപ്പുഴ മുതുകുളത്ത് നടന്ന ഓണപ്പരിപാടിയിൽ സംസാരിക്കുകയായിരുന്നു സിപിഎം നേതാവ്.
ഗണപതി ഭഗവാനെ മിത്ത് എന്ന് വിളിച്ച ഷംസീറിനെ പിന്തുണയ്‌ക്കുന്ന സമീപനമാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്വീകരിച്ചത്. സിപിഎം നേതാക്കൾ ഹിന്ദുവിശ്വാസങ്ങളെ തുടർച്ചയായി അവഹേളിക്കുന്നതിൽ വിശ്വാസികൾ കടുത്ത അമർഷത്തിലാണ്. കഴിഞ്ഞ ഗണേശോത്സവത്തിൽ സംസ്ഥാനത്ത് ഇത് പ്രകടമായതുമാണ്. സിനിമ താരങ്ങളടക്കം പരസ്യമായി തങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിനെതിരെ രംഗത്ത് വന്നിരുന്നു.
Comments