ജയസൂര്യ-അനൂപ് മേനോന്‍ കൂട്ടുകെട്ടിലെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ബ്യൂട്ടിഫുള്ളിന് രണ്ടാം ഭാഗം വരുന്നു. ആദ്യ ഭാഗ്യത്തെ പോലെ അനൂപ് മേനോന്റെ തിരക്കഥയില്‍ വികെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം ആദ്യ ഭാഗത്തില്‍ നായകനായ ജയസൂര്യ രണ്ടാം ഭാഗത്തില്‍ ഉണ്ടാവില്ലെന്നാണ് വിവരം. ഇതിനൊപ്പം ആദ്യ ഭാഗത്തില്‍ ശക്തമായ കഥാപാത്രമായെത്തിയ മേഘ്‌ന രാജും ചിത്രത്തില്‍ ഉണ്ടായേക്കില്ല.
‘ബ്യൂട്ടിഫുള്‍ കഴിഞ്ഞയുടന്‍ തന്നെ ഞാനും അനൂപ് മേനോനും കുടി ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ആലോചിച്ചു തുടങ്ങിയിരുന്നു. ഇപ്പോഴാണ് അതിന് അവസരം വന്നു ചേര്‍ന്നത് . ഇത്രയും ഗ്യാപ്പ് ആവശ്യവുമായിരുന്നു’- വി.കെ.പ്രകാശ് പറഞ്ഞു. എന്‍.എം.ബാദുഷ, ആനന്ദ്കുമാര്‍, റിജു രാജന്‍, എന്നിവരാണ് ബാദുഷ പ്രൊഡക്ഷന്‍സ് ആന്‍ഡ് യെസ് സിനിമാസ് കമ്പനിയുമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ബ്യൂട്ടിഫുള്ളിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ ചിത്രത്തിന്റെ അണിയറയിലും പ്രവര്‍ത്തിക്കുന്നവര്‍. ജോമോന്‍ ടി. ജോണും, മഹേഷ് നാരായണനും തന്നെ ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത്. സംഗീതം രതീഷ് വേഗ .ഉണ്ണിമേനോന്‍ ,സജിമോന്‍, മ്യുദുല്‍ നായര്‍, വിനയ് ഗോവിന്ദ്, അജയ് മങ്ങാട്, ഹസന്‍ വണ്ടൂര്‍, അജിത്.വി.ശങ്കര്‍, ജിസന്‍ പോള്‍ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാകും.
Comments