കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷിൽ വൻ ലഹരിവേട്ട. ആറ് കിലോ കഞ്ചാവാണ് ഇവിടെ നിന്നും കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷനിൽ രണ്ടാമത്തെ പ്ലാറ്റ്ഫോമിന് സമീപത്തായി ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു കഞ്ചാവ്. ആർപിഎഫും കണ്ണൂർ റെയ്ഞ്ച് എക്സൈസ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
സംസ്ഥാനത്ത് അനുദിനം കഞ്ചാവ് വിൽപ്പന വ്യാപനമാകുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നിന്നും കൊറിയർ മുഖേന തൃശൂരിലേക്ക് അയച്ച സംഭവത്തിൽ യുവാവ് പിടിയിലായിരുന്നു. സംഭവത്തിൽ കുന്നംകുളം സ്വദേശി വൈശാഖാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നും കൊറിയർ മുഖേന കഞ്ചാവ് അയച്ചതിന് ശേഷം ഇത് വാങ്ങുന്നതിനായി കൊറിയർ ഏജൻസിയിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
Comments