ഇന്ത്യയുടെ ഡിജിറ്റൽ വളർച്ചയിലെ നേട്ടങ്ങൾ തുറന്നു പറഞ്ഞ് ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനി. 47 വർഷം എടുക്കുമായിരുന്ന വളർച്ച നിരക്ക് ഇന്ത്യ 9 വർഷംകൊണ്ട് നേടിയെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനം വലിയ മാറ്റമുണ്ടാക്കി എന്നും സാമ്പത്തിക വളർച്ചയുടെ പുതിയ മാതൃക സൃഷ്ടിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് 1.3 ബില്യൺ ഇന്ത്യക്കാർക്ക് ഡിജിറ്റൽ ഐഡി ഉണ്ട്. വിരലടയാളം, ഐറിസ്, മുഖം എന്നിവ ഉപയോഗിച്ച് ഐഡന്റിറ്റികളുടെ ഓൺലൈൻ സംവിധാനമൊരുക്കി. ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന്, മൊബൈൽ കണക്ഷൻ എടുക്കുന്നതിന്, എല്ലാത്തിനും ഓൺലൈൻ വെരിഫിക്കേഷൻ നിർബന്ധമാക്കിയെന്നും ഡിജി ലോക്കർ, ഡിജിറ്റൽ സിഗ്‌നേച്ചർ, യൂപിഐ പോലുള്ള സേവനങ്ങൾ ലഭിക്കുന്നതും വളർച്ച നിരക്ക് വർദ്ധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
2014 മുതൽ 2016 വരെയുള്ള കൊറോണ കാലത്ത് ഇന്ത്യയെ നയിച്ച പ്രധാനശക്തികൾ ഇവയെല്ലാമാണ്. 160 ദശലക്ഷം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 4.5 ബില്യൺ ഡോളർ കൈമാറിയതിന് പിന്നിലും രണ്ട് വർഷത്തിനുള്ളിൽ 2.5 മില്യൺ വാക്സിനേഷൻ വിതരണം നടത്തിയതും ഈ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ നേട്ടമാണെന്ന് അദ്ദഹം പറഞ്ഞു.
ഇന്ത്യയുടെ ഡിജിറ്റൽ മാതൃക എല്ലാത്തിനെയും ഉൾക്കൊള്ളുന്നതാണ്. ഇത് ആളുകളെ ബാങ്ക് അക്കൗണ്ട് നേടാനും മൊബൈൽ കണക്ഷൻ നേടാനും ജോലികളിലേക്ക് പ്രവേശനം നേടാനും അവരുടെ ഡാറ്റ ഉപയോഗിക്കാനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇത് എല്ലാവരും അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments