നെൽ കർഷകരുടെ പ്രശ്‌നങ്ങളിൽ മന്ത്രിമാരെ വേദിയിൽ ഇരുത്തി തന്നെ വിമർശിച്ച ജയസൂര്യയ്‌ക്ക് പിന്തുണയുമായി ജോയ് മാത്യു. തമ്പ്രാനെ മുതുക് കുനിച്ചു വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്ന് കരുതുന്നവർക്കിടയിൽ അധികാരികളെ ജനകീയ വിചാരണ നടത്തിയതോടെ ജയസൂര്യ ആ പേരുപോലെ തന്നെ ‘ജയിച്ച സൂര്യനായി’ എന്നായിരുന്നു ജോയ് മാത്യുവിന്റെ വാക്കുകൾ. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
മന്ത്രിമാരുള്ള വേദിയിൽ പഞ്ചപുച്ഛമടക്കി താണുവണങ്ങി തൊഴുതു നിൽക്കുന്ന കലാ-സാഹിത്യകാന്മാരാണ് എങ്ങുമുള്ളതെന്നും ഇപ്പോഴും രാജവാഴ്ചയാണെന്നും തമ്പ്രാനെ മുതുകു കുനിച്ച് വണങ്ങിയാലെ എന്തെങ്കിലും കിട്ടു എന്ന് ചിന്തിക്കുന്നവർക്കും ഇടയിലാണ് ജയസൂര്യ ജനകീയ വിചാരണ നടത്തിയതെന്നും ഇതോടെ ജയസൂര്യ പേര് പോലെ തന്നെ ‘ജയിച്ച സൂര്യമായി’ മാറിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.
അധികാരികളുടെ പുറം ചൊറിയുന്നതല്ല മറിച്ച് ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ അധികാരികളെ ബോധിപ്പിക്കുകയാണ് വേണ്ടത്. ഈ ശരിയായ തീരുമാനം തന്റെ പ്രവൃത്തിയിലൂടെ കാണിച്ച ജയസൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണസൂര്യനെന്നും അദ്ദേഹം പറഞ്ഞു.
ജോയ് മാത്യു പങ്കുവെച്ച് പോസ്റ്റ്:
തിരുവോണസൂര്യൻ
——————-
മന്ത്രിമാരുള്ള വേദിയിൽ പഞ്ചപുച്ഛമടക്കിതൊഴുതു താണുവണങ്ങി നിൽക്കുന്ന കലാ-സാഹിത്യകാരാണെങ്ങും.
ഇപ്പോഴും രാജവാഴ്ചയാണെന്നും
തമ്പ്രാനെ മുതുക് കുനിച്ചു വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്ന് കരുതുന്നവർക്കിടയിൽ നടത്തിയ ജനകീയ വിചാരണയോടെ ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യനായി.
അധികാരികളുടെ പുറം ചൊറിയലല്ല, ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ അവരെ ബോധിപ്പിക്കുകയാണ് വേണ്ടത് എന്ന ശരിയായ തീരുമാനം പ്രവൃത്തിപഥത്തിൽ കൊണ്ടുവന്ന ജയ സൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണസൂര്യൻ!
Comments