കോഴിക്കോട്: റിയൽ എസ്റ്റേറ്റ് ബിസിനസുകാരനെ ദുരൂഹസാഹചര്യത്തിൽ കാണാതായ സംഭവത്തിൽ അന്വേഷണം കേരളത്തിന് പുറത്തേക്കും. ഈ മാസം 22 മുതലാണ് ബാലുശ്ശേരി എരമംഗലം സ്വദേശി മുഹമ്മദ് അട്ടൂരിനെ കാണാതായത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
21-ാം തിയതി വൈഎംസിഎ ക്രോസ് റോഡിലെ തന്റെ ഫ്ളാറ്റിൽ നിന്നും മുഹമ്മദ് പുറത്തേക്ക് ഇറങ്ങിയിരുന്നു. ഇതിന് ശേഷമാണ് കാണാതായത്. 22 ന് ഉച്ചയ്ക്ക് ഫോൺ സ്വിച്ച് ഓഫ് ആയതായും പോലീസ് കണ്ടെത്തി. എന്നാൽ, പിന്നീട് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് ഇതുവരെയും യാതൊരു വിവരവും ലഭ്യമായിട്ടില്ല
ബിസിനസ് സംബന്ധമായ യാത്രകൾ ഉണ്ടാകാറുണ്ടെങ്കിലും ഫോൺ ഓഫാക്കുന്നത് പതിവില്ലെന്നാണ് മുഹമ്മദിന്റെ സഹോദരൻ അബ്ദുള്ള പറയുന്നത്. മുഹമ്മദ് പോകാനിടയുള്ള സ്ഥലങ്ങളിൽ അന്വേഷിച്ചിട്ടും വിവരം ലഭിക്കാത്തതോടെയാണ് കുടുംബം പോലീസിൽ പരാതി നൽകിയത്.
Comments