ന്യൂയോർക്ക്: അമേരിക്കൻ സംസ്ഥാനമായ ജോർജിയ ഒക്ടോബർ മാസം ഇനി മുതൽ ഹിന്ദു പൈതൃകമാസമായി ആചരിക്കും. ഗവർണർ ബ്രയാൻ കെംപാണ് ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്. ഇന്ത്യൻ സമൂഹം രാജ്യത്തിന് നൽകുന്ന സംഭാവനകൾ കണക്കിലെടുത്താണ് ഈ ആദരം.
സംസ്ഥാനത്ത് ഹിന്ദു സംസ്കാരവും ആത്മീയ പൈതൃകവും പ്രചരിപ്പിക്കുന്നതിന് ഒക്ടോബർ മാസത്തെ പ്രയോജനപ്പെടുത്തുമെന്ന് ഗവർണർ ബ്രയാൻ കെംപിന്റെ ഓർഡിനൻസിൽ പറയുന്നു. ഇന്ത്യൻ സമൂഹം ജോർജിയയിലെ വികസനത്തിന് നിർണായണ സംഭാവനയാണ് നൽകിയതെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. പബ്ലിക് റിലീജിയൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന പ്രകാരം സംസ്ഥാനത്തെ നാല് ശതമാനത്തോളം ജനങ്ങൾ ഹിന്ദുക്കളാണ്.
2022 ഏപ്രിലിൽ ഹിന്ദു ഫോബിയയ്ക്കെതിരെ സംസ്ഥാനം പ്രമേയം പാസാക്കിയിരുന്നു. ഖലിസ്ഥാനികൾ അടക്കം നടത്തുന്ന ഹിന്ദുമത വിരോധത്തെ അപലപിച്ചായിരുന്നു പ്രമേയം പാസാക്കിയത്. ലോറൻ മക്ഡൊണാൾഡും ടോഡ് ജോൺസും ചേർന്നാണ് സഭയിൽ പ്രമേയം അവതരിപ്പിച്ചത്. 2022 ജൂലൈയിൽ പുറത്തുവന്ന റുട്ഗേഴ്സ് യൂണിവേഴ്സിറ്റിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.
വടക്കേ അമേരിക്കയിലെ ഹൈന്ദവരുടെ കൂട്ടായ്മയായ “കോഹ്ന Cohna ” യും അതിന്റെ സ്ഥാപകൻ രാജീവ് മേനോനും ആണ് ഈ നീക്കത്തിന് ചുക്കാൻ പിടിച്ചത്.
Comments