ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനമായ പ്രജ്ഞാനന്ദയും കുടുംബവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. പ്രജ്ഞാനന്ദയെയും കുടുംബത്തെയും നേരിൽകാണാൻ കഴിഞ്ഞത് ഏറെ സന്തോഷകരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ എക്സിൽ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രധനമന്ത്രിയുടെ പ്രതികരണം.
‘പ്രജ്ഞാനന്ദയെ കുടുംബത്തോടൊപ്പം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇന്ത്യയിലെ യുവാക്കൾക്ക് ഏത് മേഖലയും കീഴടക്കാൻ കഴിയുമെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് നിങ്ങൾ. പ്രജ്ഞാനന്ദയെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു!.’- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
It was a great honour to meet Hon'ble Prime Minister @narendramodi at his residence!
Thank you sir for all the words of encouragement to me and my parents🙏 pic.twitter.com/dsKJGx8TRU— Praggnanandhaa (@rpragchess) August 31, 2023
പ്രജ്ഞാനന്ദയുടെ പോസ്റ്റ് റിട്വീറ്റ് ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി സന്ദർശനത്തെക്കുറിച്ച് അറിയിച്ചത്. പ്രധാനമന്ത്രിയെ സന്ദർശിച്ചപ്പോഴുള്ള ചിത്രങ്ങൾ പ്രജ്ഞാനന്ദ പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹത്തിന്റെ വസതിയിൽ കാണാൻ സാധിച്ചത് വലിയൊരു ബഹുമതിയാണ്. തനിക്കും മാതാപിതാക്കൾക്കും പ്രചോദനം പകരുന്നതായിരുന്നു കൂടിക്കാഴ്ചയെന്നും പ്രജ്ഞാനന്ദ കുറിച്ചു.
















Comments