വീണ്ടും പരിക്കിന്റെ പിടിയിലായ വിക്കറ്റ് കീപ്പർ ബാറ്റർ കെഎൽ രാഹുലിൽ ഏഷ്യാകപ്പിൽ കളിക്കാനാവില്ലെന്ന് സൂചന. പരിശീലനത്തിനിടെ പുതിയ പരിക്കേറ്റതാണ് രാഹുലിന് തിരിച്ചടിയായത്. അതേസമയം താരത്തിന് പകരമായി ഇഷാൻ കിഷൻ പ്ലേയിംഗ് ഇലവനിൽ ഇടംപിടിക്കും വിക്കറ്റ് കാക്കുന്നതിനൊപ്പം മദ്ധ്യനിര ബാറ്ററായാണ് താരത്തെ പരിഗണിക്കുന്നത്. അതേസമയം രാഹുലിന്റെ അഭാവനത്തിൽ സഞ്ജുവിനെ സക്വാഡിൽ ഉൾപ്പെടുത്തിയാലും ബെഞ്ചിലിരുത്താനാണ് സാദ്ധ്യത
നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഇപ്പോഴും നിരീക്ഷണത്തിലാണ് രാഹുൽ. പരിക്ക് മാറിയിട്ടില്ലെങ്കിലും രാഹുലിനെ ടീമിൽ നിന്നൊഴിവാക്കാൻ ടീം മാനേജുമെന്റ് ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ് കൗതുകകരം.
രണ്ട് മത്സരങ്ങൾക്ക് ശേഷം താരം ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിൽ ചേരുമെന്ന വിശ്വാസത്തിലാണ് ടീം മാനേജുമെന്റ് ഇപ്പോളും. നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് സെപ്റ്റംബർ നാലിന് രാഹുലിന് യോയോ ടെസ്റ്റ് നടത്തും. ഇതിൽ പാസായാൽ താരം ശ്രീലങ്കയിലേക്ക് പറക്കും. ഇതിന് പിന്നാലെ തന്നെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെയും ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് വിവരം.
മുൻ താരം മൊഹമ്മദ് കൈഫ് രാഹുലിന്റെ കാര്യത്തിൽ സംശയം പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം സ്റ്റാർ സ്‌പോർട്സിനോട് സംസാരിക്കവെയായിരുന്നു കെഎൽ രാഹുൽ ഏഷ്യാ കപ്പിന്റെ രണ്ടാംപകുതിയെത്തുമ്പോളേക്ക് ഫിറ്റ്നസ് വീണ്ടെടുക്കുന്ന കാര്യത്തിൽ തനിക്ക് ചില സംശയങ്ങളുണ്ടെന്ന് കൈഫ് വ്യക്തമാക്കിയത്.
‘രാഹുലിന്റെ പരിക്ക് വഷളാവാൻ സാദ്ധ്യതയുണ്ട്. ഇപ്പോൾ അദ്ദേഹം ഫിറ്റല്ലെങ്കിൽ, രണ്ട് മത്സരങ്ങൾക്ക് ശേഷവും അദ്ദേഹം ഫിറ്റാവുന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ല. ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഇതൊട്ടും നല്ല വാർത്തയല്ല. കാരണം അവൻ ഏകദിനത്തിൽ, അഞ്ചാം നമ്പരിൽ മികച്ച റെക്കോഡുള്ള കളിക്കാരനാണ്. അവന്റെ കണക്കുകളും നല്ലതാണ്.’ കൈഫ് പറഞ്ഞു.
Comments