ചന്ദ്രയാൻ-3 വിജയത്തിന് പിന്നിൽ മസാല ദോശയും ഫിൽട്ടർ കോഫിയും !! ചാന്ദ്രദൗത്യത്തിൽ ഇവയ്‌ക്കെന്ത് കാര്യം?
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രയാൻ-3 വിജയത്തിന് പിന്നിൽ മസാല ദോശയും ഫിൽട്ടർ കോഫിയും !! ചാന്ദ്രദൗത്യത്തിൽ ഇവയ്‌ക്കെന്ത് കാര്യം?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2023, 05:11 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തിന് എന്നെന്നും സ്മരിക്കാവുന്ന ദിനമാണ് ഓഗസ്റ്റ് 23. കാരണം മറ്റൊന്നുമല്ല,രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3, ചന്ദ്രന്റെ ഉപരിതലത്തിൽ കാൽ പതിച്ച ദിനമായിരുന്നു അത്. 140 കോടി ജനങ്ങളുടെ പ്രതീക്ഷയാണ് 6.04 എന്ന ധന്യമൂഹൂർത്തത്തിൽ സഫലമായത്.

ആയിരക്കണക്കിന് ശാസ്ത്രജ്ഞരുടെയും മറ്റ് പ്രവർത്തകരുടെയും വിയർപ്പിന്റെ ഫലമാണ് ചന്ദ്രയാൻ-3. ഇന്ത്യയുടെ പേടകം വിജയകരമായി ദൗത്യം പിന്നിടുമ്പോൾ രസകരമായ വാർത്തയാണ് പുറത്തുവരുന്നത്. ചന്ദ്രയാൻ-3-ന്റെ വിജയത്തിന് പിന്നിൽ മസാലദോശയ്‌ക്കും ഫിൽട്ടർ കോഫിക്കും പങ്കുണ്ട്!

ആദ്യം ചിരി വരുമെങ്കിലും കാര്യം സത്യമാണ്.  ചന്ദ്രയാൻ-3ന്റെ പിന്നിൽ പ്രവർത്തിക്കുന്ന ടീമിന് എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മണിക്ക് സൗജന്യമായി മസാലദോശയും ഫിൽട്ടർ കോഫിയുമാണ് നൽകിയിരുന്നത്. വാഷിംഗ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ശാസ്ത്രജ്ഞനായ വെങ്കിടേശ്വര ശർമ്മയാണ് ഇക്കാര്യം പറഞ്ഞത്. ഇത്തരത്തിൽ ചായയും മസാലദോശയും നൽകിയത് ശാസ്ത്രജ്ഞർക്ക് ഊർജ്ജം പകർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധിക സമയം ജോലിയിൽ തുടരാൻ ശാസ്ത്രജ്ഞർക്ക് ഇത് പ്രചോദനമായെന്നും ശർമ്മ പറയുന്നു.

ലോകത്തെ തന്നെ ഞെട്ടിച്ചത് ദൗത്യത്തിന് ചെലവായ തുകയാണ്. 165 കോടി രൂപ ചെലവ് മാത്രമാണ് ചന്ദ്രനിലേക്ക് പേടകത്തെ അയക്കാൻ ചെലവായത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഹോളിവുഡ് സിനിമകൾ പോലും ഇതിലും അധികം തുകയ്‌ക്കാണ് നിർമ്മിക്കുന്നതെന്നിരിക്കെ ഇസ്രോ കൈവരിച്ച നേട്ടം വളരെ വലുതാണെന്നും അതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രോ മുൻ മേധാവി സുരേന്ദ്ര പാലും ഓർമ്മകൾ പങ്കുവെച്ചു. വെറും 150 രൂപ ചെലവിൽ കാളവണ്ടിയിൽ വാർത്താ വിനിമയ ഉപഗ്രഹം കയറ്റി, വിക്ഷേപണത്തിന് അയക്കുന്ന കാലത്ത് നിന്ന് ഇവിടെ വരെ എത്താൻ രാജ്യത്തിനായി. അവശ്യവസ്തുക്കൾക്കായി മാത്രമാണ് തങ്ങൾ തുക ചെലവഴിക്കുന്നതെന്നും ശാസ്ത്രജ്ഞരുടെ പരിശ്രമവുമാണ് വിജയങ്ങൾക്ക് പിന്നിലെന്നും സുരേന്ദ്ര പാൽ പറഞ്ഞു.

Tags: chandrayaan-3SUBChandrayaanMasala DosaFilter Coffee
Share
Tweet
SendShare

More News from this section

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

Latest News

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies