വീണ്ടും ആരാധകരെ ആവേശം കൊള്ളിച്ച് മോഹൻലാൽ. ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രമായ നേരിന്റെ അപ്‌ഡേറ്റാണ് താരം പുറത്തുവിട്ടിരിക്കുന്നത്. നേരിന്റെ സെറ്റിൽ ജോയിൻ ചെയ്തു, നേരിന്റെ കഥ ജീവനുള്ളതാക്കുകയാണ്. കൂടുതൽ സീനിക്ക് പിക്കുകൾക്കും അപ്‌ഡേറ്റുകൾക്കുമായി കാത്തിരിക്കുക എന്നാണ് മോഹൻലാൽ കുറിച്ചത്.
നിയമ പുസ്തകങ്ങൾക്ക് നടുവിൽ കണ്ണട ധരിച്ചിരിക്കുന്ന മാസ ലുക്കിലാണ് ലാലേട്ടൻ. ഇരിക്കുന്നതിന് പിറകിലായി വക്കീൽ കുപ്പായം അണിഞ്ഞ് നിൽക്കുന്ന ഫോട്ടോകളും കാണാം. അഭിഭാഷകന്റെ റോളിലാകും മോഹൻലാൽ എത്തുകയെന്നതിന് തെളിവാണ് ചിത്രം. ‘നീതി തേടുന്നു’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നേര്. ചിത്രത്തിൽ ജോയിൻ ചെയ്ത വിവരം താരം തന്നെ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ പൂജാ ചിത്രങ്ങളും മോഹൻലാൽ തന്നെ പങ്കുവെച്ചിരുന്നു. പ്രാർത്ഥനകളും അനുഗ്രഹങ്ങളും അഭ്യർഥിക്കുന്നുവെന്നും ഫോട്ടോയ്‌ക്കൊപ്പം മോഹൻലാൽ കുറിച്ചിരിക്കുന്നു. ശാന്തി മായാദേവിയും ജീത്തുവുമാണ് ചിത്രത്തിന്റെ തിരക്കഥ. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. സതീഷ് കുറുപ്പാണ് ഛായാഗ്രാഹണം. വിഷ്ണു ശ്യാമാണ് സംഗീത സംവിധാനം.
Comments