പതിനൊന്ന് വർഷത്തെ കാത്തിരിപ്പുകൾക്ക് ഒടുവിലാണ് രാം ചരൺ, ഉപാസന ദമ്പതികൾക്ക് കുട്ടി ജനിച്ചത്. 2023 ജൂൺ 20-നാണ് ഉപാസന പെൺകുഞ്ഞിന് ജന്മം നൽകിയത്. ക്ലിം കാര എന്നാണ് കുട്ടിക്ക് ഇരുവരും പേര് നൽകിയത്. തങ്ങളുടെ പ്രിയ പുത്രിയുടെ വിശേഷം താരങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി പങ്കുവെയ്‌ക്കാറുമുണ്ട്. കുഞ്ഞിനായി ‘ജംഗിൾ ലുക്ക് നഴ്‌സറി’ ഒരുക്കിയും മുത്തച്ഛനായ ചിരഞ്ജീവി പേരക്കുട്ടിയെ കൊഞ്ചിക്കുന്നതുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ, ക്ലിൻ കാരയ്‌ക്കൊപ്പം ‘വരലക്ഷ്മി വ്രതം’ അനുഷ്ഠിക്കുന്ന ഉപാസനയുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
ഉപാസന തന്നെയാണ് ഇൻസ്റ്റാഗ്രമിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്. ‘കൂടുതൽ ഒന്നും ആവശ്യപ്പെടുന്നില്ല. എന്റെ ക്ലിൻ കാരയ്‌ക്കൊപ്പം എന്റെ ആദ്യത്തെ വരലക്ഷ്മി വ്രതം’- എന്ന് കുറിച്ചു കൊണ്ടാണ് താരം ചിത്രം പങ്കിട്ടത്. പോസ്റ്റിന് താഴെ രാം ചരൺ ലവ് സ്മൈലിയും കമന്റ് ചെയ്തിട്ടുണ്ട്. നിമിഷ നേരങ്ങൾ കൊണ്ടാണ് ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. ആരാധകരും സിനിമാ പ്രേമികളും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം പോസ്റ്റിന് താഴെ തങ്ങളുടെ സന്തോഷം പങ്കുവെയ്‌ക്കുകയാണ്. ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മിയെ പ്രീതിപ്പെടുത്തുന്നതിനുള്ള ഒരു ഹിന്ദു ആചരണമാണ് വരലക്ഷ്മി വ്രതം.

2012 ജൂൺ 14-നായിരുന്നു രാം ചരണും ഉപാസനയും തമ്മിലുള്ള വിവാഹം. കോളേജ് പഠന കാലത്ത് ലണ്ടനിൽ വച്ച് കണ്ടുമുട്ടിയ ഇരുവരും സൗഹൃദത്തിലാകുകയും പിന്നീട് പ്രണയത്തിലാകുകയുമായിരുന്നു. 2011-ലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടക്കുന്നത്. ഹനുമാൻ ഭഗവാന്റെ അനുഗ്രഹത്തോടെ ഉപാസനയും രാംചരണും അവരുടെ ആദ്യ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുന്നു എന്ന് കുറിച്ചു കൊണ്ട് ചിരഞ്ജീവി ആയിരുന്നു തനിക്ക് പേരക്കുട്ടി ജനിക്കാൻ പോകുന്ന കാര്യം വെളിപ്പെടുത്തിയത്.
















Comments