ചെന്നൈ ; ഹിന്ദുമതത്തെ ഇല്ലാതാക്കാൻ ചെന്നൈയിൽ ‘സനാതന ഉന്മൂലന സമ്മേളനം‘ സംഘടിപ്പിച്ച് തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ . മതേതര പ്രതിച്ഛായ അവകാശപ്പെടുന്ന ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ഇത്തരമൊരു പരിപാടി നൽകുക മാത്രമല്ല അനുമതി സമ്മേളനത്തിൽ ഉദയനിധി സ്റ്റാലിൻ അടക്കമുള്ളവർ പങ്കെടുക്കുകയും ചെയ്തു .
സനാതന ധർമ്മ രാഷ്ട്രീയത്തെ അല്ലെങ്കിൽ ആത്മീയതയെ എതിർക്കാൻ എന്താണ് വഴി , സനാതന ധർമ്മം നശിപ്പിക്കാനുള്ള ആയുധം , ജാതി സിദ്ധാന്തവും ഗൂഢാലോചന സിദ്ധാന്തവും എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് പരിപാടി നടത്തുന്നത് . കെ.വീരമണി , പീറ്റർ അൽഫോൺസ് ,രാധിക വെമുല ,മധുക്കൂർ രാമലിംഗം,ആധവൻ ദിച്ചന്യ എന്നിവരാണ് മറ്റ് പ്രാസംഗികർ .
സനാതന ധർമ്മം മലേറിയയും ഡെങ്കിപ്പനിയും പോലെയാണെന്നും അതിനാൽ അതിനെ തുടച്ചുനീക്കണമെന്നും വെറുതേ എതിർക്കരുതെന്നുമാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞത് .
‘ സനാതന ധർമ്മം ഉന്മൂലനം ചെയ്യാൻ ഈ സമ്മേളനത്തിൽ സംസാരിക്കാൻ അവസരം നൽകിയതിന് സംഘാടകർക്ക് ഞാൻ നന്ദി പറയുന്നു.സനാതന ധർമ്മത്തെ എതിർക്കുക’ എന്നതിനുപകരം ‘സനാതന ധർമ്മം ഉന്മൂലനം ചെയ്യുക’ എന്ന് സമ്മേളനം വിളിച്ചതിന് സംഘാടകരെ ഞാൻ അഭിനന്ദിക്കുന്നു. നമുക്ക് ഇല്ലാതാക്കേണ്ട ചില കാര്യങ്ങളുണ്ട്, അവയെ നമുക്ക് എതിർക്കാൻ കഴിയില്ല. കൊതുകുകൾ, ഡെങ്കിപ്പനി, മലേറിയ, കൊറോണ, ഇവയെല്ലാം നമുക്ക് എതിർക്കാൻ കഴിയാത്തവയാണ്, അവയെ ഇല്ലാതാക്കണം. സനാതനവും ഇതുപോലെയാണ്. സനാതനത്തെ ഉന്മൂലനം ചെയ്യുക, എതിർക്കാതിരിക്കുക എന്നത് നമ്മുടെ പ്രഥമ ദൗത്യമായിരിക്കണം.“ ഉദയനിധി സ്റ്റാലിൻ പരിപാടിയിൽ പറഞ്ഞത് ഇപ്രകാരമാണ് . ഇതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട് .
Comments