മസ്‌കറ്റ്: ഫൈവ്‌സ് ഹോക്കി ഏഷ്യാ കപ്പിൽ പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യയ്‌ക്ക് കിരീടം. സലാലയിൽ നടന്ന ഫൈനലിൽ പാകിസ്താനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്. സലാല സുൽത്താൻ ഖാബുസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്ത് നാല് ഗോളുകൾ വീതം നേടി ഇരു ടീമുകളും സമനിലയിൽ പിരിയുകയായിരുന്നു.
ഷൂട്ടൗട്ടിൽ മനീന്ദർ സിംഗും ഗുർജോത് സിംഗും ഇന്ത്യക്കായി സ്‌കോർ ചെയ്തപ്പോൾ പാക് താരങ്ങളായ അർഷാദ് ലിയാഖത്തിന്റെയും മുഹമ്മദ് മുർതാസയുടെയും ഷോട്ടുകൾ ഗോൾകീപ്പർ സൂരജ് കർക്കേര തടുത്തിട്ടു. ഫൈനലിലെത്തിയ ഇന്ത്യയും പാകിസ്താനും അടുത്ത വർഷം മസ്‌കത്തിൽ നടക്കാനിരിക്കുന്ന ഹോക്കി ഫൈവ്സ് ലോകകപ്പിൽ നേരിട്ട് യോഗ്യത സ്വന്തമാക്കി.
Comments