പല്ലെക്കെലെ: കനത്ത മഴകാരണം മത്സരം ഉപേക്ഷിച്ചത് ഇന്ത്യക്കാരുടെ പ്രാര്‍ത്ഥന കൊണ്ടാണെന്ന് പാക് ആരാധകര്‍. അതേസമയം ഇന്ത്യന്‍ ടീമിന് ഷഹീന്‍ അഫ്രീദിയിലെ കളിക്കാനാവില്ലെന്ന് പറഞ്ഞ് പാക് മുന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് എക്‌സില്‍ കുറിച്ചു. ഏകദിനത്തിലെ ഒന്നാം നമ്പര്‍ ടീമിനോട് ഇനിയും മുട്ടാന്‍ നില്‍ക്കരുതെന്നും ഇന്ത്യ നല്‍കിയത് വളരെ ചെറിയ വിജയലക്ഷ്യമായിരുന്നുവെന്നും അവര്‍ സമൂഹമാദ്ധ്യമങ്ങളില്‍ പരിഹസിച്ചു.
ഇന്ത്യക്കെതിരേ ഷഹീന്റെ ബൗളിങ് പ്രകടനം ഗംഭീരമായിരുന്നു. മല്‍സരത്തിന്റെ തുടക്കം മുതല്‍ അദ്ദേഹം നന്നായി പന്തെറിഞ്ഞു. പാകിസ്താന്‍ ടീമിന്റെ കരുത്ത് ബൗളിംഗിലാണെന്നും പാക് ക്യാപ്റ്റന്‍ ബാബര്‍ ആസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ ഷഹീന്‍ അഫ്രീദിക്ക് മുന്നില്‍ വീഴുകയായിരുന്നു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 11 റണ്‍സിനും വിരാട് കോഹ്ലി 4 റണ്‍സിനും അഫ്രീദിക്ക് വിക്കറ്റ് നല്‍കിയപ്പോള്‍ താണം കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയ ഗില്ലിന്റെ കുറ്റി റൗഫ് പിഴുതു. ശ്രേയസ് അയ്യറും റൗഫിന് വിക്കറ്റ് നല്‍കിയതോടെ 66ന് 4 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ കിഷനും ഹാര്‍ദിക്കും കൂടിയാണ് കരകയറ്റിയത് ഇവര്‍ രണ്ടുപേരും വീണതോടെ വാലറ്റവും വലിയ പോരാട്ടങ്ങള്‍ക്ക് മുതിരാതെ കൂടാരം കയറി.
പത്തോവര്‍ എറിഞ്ഞ അഫ്രീദി 35 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. രണ്ട് മെയ്ഡന്‍ അടക്കം നാലുവിക്കറ്റും നേടി ഇന്ത്യയുടെ നട്ടെല്ല് ഒടിച്ചു. പാകിസ്താന്റെ ബാറ്റിങ് ലൈനപ്പ് ജസ്പ്രീത് ബുംറയുള്‍പ്പെടുന്ന ഇന്ത്യയുടെ ബൗളിംഗ് ലൈനപ്പിനെ ശരിക്കും കൈകാര്യം ചെയ്യുമായിരുന്നു. പക്ഷെ കാലാവസ്ഥ പാക് ടീമിനെ അതിനു അനുവദിച്ചില്ല. ഇന്ത്യക്കാര്‍ ഈ മല്‍സരം ഉപേക്ഷിക്കപ്പെട്ടതില്‍ വലിയ ആവേശത്തിലും ആഹ്ലാദത്തിലുമാണ്. സന്തോഷം കൊണ്ട് അവര്‍ മിഠായികളും മറ്റും നാട്ടില്‍ വിതരണം ചെയ്യുകയാണ്. തങ്ങളെ തോല്‍വിയില്‍ നിന്നും രക്ഷിച്ചതില്‍ അവര്‍ മഴയോടു നന്ദി പറയുകയാണെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.
“THEY CANNOT PLAY HIM” https://t.co/wYmOCFezDR
— Shehbaz Sharif (@CMShehbaz) September 2, 2023
“>
Comments