ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി സര് ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോണിയയ്ക്ക് ശ്വാസതടസം ഉണ്ടെന്നാണ് സൂചന. നെഞ്ച് രോഗ വിദഗ്ധന്മാരാണ് സോണിയയെ പരിചരിക്കുന്നത്.
ഡോക്ടര്‍മാരുടെ നിരീക്ഷണിത്തിലിരിക്കുന്ന സോണിയയ്ക്ക് പനിയുടെ ലക്ഷണങ്ങളുമുണ്ട്. നിലവില്‍ അവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്കുന്ന സൂചന. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ജനുവരിയില്‍ അണുബാധയെ തുടര്‍ന്ന് 76-കാരിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Comments