ഭൂമിയിൽ നിന്നുകൊണ്ടാണ് സൂര്യനെ പറ്റിയുള്ള പഠനം ഐഎസ്ആർഒയും ശാസ്ത്രജ്ഞരും ഇതുവരെ നടത്തിയത്. ഇത്തരത്തിലുള്ള നിരീക്ഷണത്തിന് ചില പരിമിതികളുണ്ട്. പ്രഭാതം മുതൽ സന്ധ്യവരെയുള്ള സമയത്ത് മാത്രമാണ് ഈ നിരീക്ഷണം സാദ്ധ്യമാകുക. മാത്രമല്ല അന്തരീക്ഷത്തിലുള്ള പൊടിപടലങ്ങൾ നിരീക്ഷണത്തെ ബാധിക്കാനും സാദ്ധ്യതയുണ്ട്. ഈ പരിമിതികൾ മറികടക്കുന്നതിനായാണ് സൂര്യന്റെ ലഗ്രാഞ്ച് പോയിന്റിൽ പേലോഡ് സ്ഥാപിക്കാൻ ഐഎസ്ആർഒ തീരുമാനമെടുത്തത്.
സൂര്യനും ഭൂമിയും തമ്മിലുള്ള ഗുരുത്വാകർഷണം സന്തുലിതമായിട്ടുള്ള അഞ്ച് പോയിന്റുകളാണ് നിലവിലുള്ളത്. ഈ അഞ്ച് പോയിന്റുകളാണ് ലഗ്രാഞ്ച് പോയിന്റുകളെന്ന് അറിയപ്പെടുന്നത്. ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ ജോസഫ് ലഗ്രാഞ്ചാണ് ഈ പോയിന്റുകൾ കണ്ടെത്തിയത്. ഇക്കാരണത്താലാണ് ഇവയെ ലഗ്രാഞ്ച് പോയിന്റുകളെന്ന് വിളിക്കുന്നത്. സൂര്യനും ഭൂമിക്കും ഇടയിലുള്ള നേർ രേഖയിലുള്ള പോയിന്റാണ് എൽ 1. ഗുരുത്വാകർഷണ സ്ഥിരതയുള്ള പോയിന്റായതിനാൽ തന്നെ മറ്റ് തടസ്സങ്ങളൊന്നുമില്ലാതെ സൂര്യനെ പേടകത്തിന് വീക്ഷിക്കാനാകും.
Comments